Advertisement

ടീമിലെ യുവതാരങ്ങൾക്കൊക്കെ എൻ്റെ പിന്തുണയുണ്ട്: ഹാർദിക് പാണ്ഡ്യ

January 3, 2023
Google News 2 minutes Read

ടീമിലെ യുവതാരങ്ങൾക്കൊക്കെ തൻ്റെ പിന്തുണയുണ്ടെന്ന് ശ്രീലങ്കക്കെതിരായ ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുന്ന ഹാർദിക് പാണ്ഡ്യ. കളത്തിലിറങ്ങി കളിക്കുക എന്നതിൽ താരങ്ങൾ ശ്രദ്ധിക്കണം. അവരെ തങ്ങൾ പിന്തുണയ്ക്കും. എല്ലാ താരങ്ങളെയും താൻ പൂർണമായി പിന്തുണയ്ക്കുമെന്നും ഹാർദിക് പാണ്ഡ്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“കളത്തിലിറങ്ങി കളിക്കുക എന്നതിൽ താരങ്ങൾ ശ്രദ്ധിക്കണം. അത് അവർ ചെയ്യും. അവരെ ഞങ്ങൾ പിന്തുണയ്ക്കും. അവരെ പൂർണമായും ഞങ്ങൾ പിന്തുണയ്ക്കും. എൻ്റെ പിന്തുണ എല്ലാവർക്കുമുണ്ട്. ഞാനവരെ പൂർണമായി പിന്തുണയ്ക്കും. ഇവർ രാജ്യത്തെ ഏറ്റവും മികച്ച ക്രിക്കറ്റർമാരാണ്. അതുകൊണ്ടാണ് അവർ ടീമിലുള്ളത്. അത് അവർക്ക് മനസിലാക്കിക്കൊടുക്കണം. അവർ മികച്ച താരങ്ങളാണ് അവർക്ക് മനസിലാക്കിക്കൊടുക്കുക എന്നത് പ്രധാനമാണ്. അതിനു സാധിച്ചാൽ അവർക്ക് ആത്‌മവിശ്വാസമുണ്ടാവും. അങ്ങനെയെങ്കിൽ രാജ്യാന്തര ക്രിക്കറ്റിൽ അവർക്ക് പ്രശ്നങ്ങളുണ്ടാവില്ല. കരിയറിൽ അവർ ഗംഭീര പ്രകടനങ്ങൾ നടത്തും.”- പാണ്ഡ്യ പറഞ്ഞു.

ആദ്യ ടി-20 മത്സരം ഇന്ന് നടക്കും. രാത്രി 7 മണിക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മലയാളി താരം സഞ്ജു സാംസൺ സ്ക്വാഡിൽ ഉണ്ടെങ്കിലും കളിക്കുമോ എന്നതിൽ വ്യക്തതയില്ല. ന്യൂസീലൻഡിനെതിരായ ടി-20 പരമ്പരയിൽ സ്ക്വാഡിലുണ്ടായിട്ടും സഞ്ജു ഒരു മത്സരത്തിലും കളിച്ചിരുന്നില്ല. ഇന്ന് താരം കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ യുവനിരയാണ് ശ്രീലങ്കക്കെതിരെ ഇറങ്ങുക. ക്യാപ്റ്റൻ രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോലി തുടങ്ങി പ്രമുഖരൊന്നും ടീമിലില്ല. ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിൽ ഇവർ ഉൾപ്പെട്ടിരിക്കുന്നതിനാൽ ജോലിഭാരം കുറയ്ക്കുന്നതിനായാണ് ഇന്ത്യ ടി-20 മത്സരങ്ങൾക്കായി രണ്ടാം നിര ടീമിനെ പരീക്ഷിക്കുന്നത്.

Story Highlights: hardik pandya support players

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here