Advertisement

108-ാം ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിനെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും

January 3, 2023
Google News 2 minutes Read

108-ാം ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിനെ (ഐഎസ്‌സി) പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. രാവിലെ 10.30നാണ് പരിപാടി. “സ്ത്രീശാക്തീകരണത്തിനൊപ്പം സുസ്ഥിരവികസനത്തിനായുള്ള ശാസ്ത്രവും സാങ്കേതികവിദ്യയും” എന്നതാണ് ഈ വർഷത്തെ ഐഎസ്‌സിയുടെ പ്രമേയം. സുസ്ഥിര വികസനം, സ്ത്രീ ശാക്തീകരണം, ഇതു നേടിയെടുക്കുന്നതിൽ ശാസ്ത്ര-സാങ്കേതിക വിദ്യയുടെ പങ്ക് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കു സമ്മേളനം സാക്ഷ്യം വഹിക്കും.

അധ്യാപനം, ഗവേഷണം, വ്യവസായം എന്നിവയുടെ ഉന്നതതലങ്ങളിൽ സ്ത്രീകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള വഴികൾ ശാസ്ത്ര കോൺഗ്രസ് ചർച്ച ചെയ്യും. ഒപ്പം, സ്റ്റെം (STEM- സയൻസ്, ടെക്നോളജി, എൻജിനിയറിങ്, മാത്തമാറ്റിക്സ്) വിദ്യാഭ്യാസം, ഗവേഷണ അവസരങ്ങൾ, സാമ്പത്തിക പങ്കാളിത്തം എന്നിവയിൽ സ്ത്രീകൾക്കു തുല്യപ്രവേശനം നൽകുന്നതിനുള്ള വഴികൾ കണ്ടെത്താനുള്ള ശ്രമങ്ങളും ചർച്ചയാകും. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ സ്ത്രീകളുടെ സംഭാവനകൾ പ്രദർശിപ്പിക്കുന്ന പ്രത്യേക പരിപാടിയും സംഘടിപ്പിക്കും.

Story Highlights: indian science congress narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here