സജി ചെറിയാന്റെ സത്യപതിജ്ഞ; ഗവർണർ നിയമപരമായി മാത്രം നടപടി സ്വീകരിച്ചാൽ മതിയെന്ന് എം.വി ഗോവിന്ദൻ

ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെ, മന്ത്രിസഭയിലേക്ക് തിരികെയെടുക്കാന്‍ ഗവർണർ നിയമപരമായി മാത്രം നടപടി സ്വീകരിച്ചാൽ മതിയെന്ന് എം.വി ഗോവിന്ദൻ.നിയമത്തിന്റെ പേര് പറഞ്ഞ് സർക്കാരിനെ അലോസരപ്പെടുത്തുകയാണ് ഗവർണർ കുറച്ച് കാലമായി ചെയ്യുന്നത്.അതിന്റെ തുടർച്ചയാണ് സജി ചെറിയാൻ വിഷയത്തിലും നടക്കുന്നത്. നിയമവ്യവസ്ഥ തുടരുന്ന നാട്ടിൽ ഗവർണർക്ക് ഇതേ നിലപാട് തുടരാനാകില്ല. ഭരണഘടനയെ വിമർശിക്കുന്നത് കുറ്റകരമല്ലെന്ന് സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ഭരണഘടനയെ അധിക്ഷേപിച്ച കേസില്‍ കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയെന്ന് ബോധ്യമായാല്‍ മാത്രം സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അനുമതിനല്‍കിയാല്‍ മതിയെന്നാണ് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിരിക്കുന്നത്. സജി ചെറിയാനെ അടിയന്തരമായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്നും ഗവര്‍ണറുടെ നിയമോപദേഷ്ടാവ് ഡോ. എസ്. ഗോപകുമാരന്‍ നായര്‍ നല്‍കിയിരിക്കുന്ന ഉപദേശത്തില്‍ പറയുന്നു.
Read Also: സജി ചെറിയാനെ കോടതി കുറ്റവിമുക്തനാക്കാത്തതിനാൽ മന്ത്രിസഭാ പുനഃപ്രവേശം ഗവർണർക്ക് തടയാം; നിയമോപദേശത്തിന്റെ വിശദാംശങ്ങൾ പുറത്ത്
മുഖ്യമന്ത്രി തിടുക്കപ്പെട്ട് നല്‍കിയിരിക്കുന്ന നോട്ടീസില്‍ വിശദാംശങ്ങള്‍ ആരായണമെന്നും നിയമോപദേശത്തിലുണ്ട്. ഭരണഘടനാ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ചുമതല ഗവര്‍ണര്‍ക്കുണ്ട്. ഇക്കാര്യം ജനങ്ങള്‍ അറിയണം. സജി ചെറിയാന്‍ നടത്തിയ വിവാദപ്രസംഗമടക്കം പരിശോധിച്ചാണ് നിയമോപദേശം നല്‍കിയിരിക്കുന്നത്. ഭരണഘടനയോട് കൂറുപുലര്‍ത്തുമെന്ന് പ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുന്ന മന്ത്രിക്ക് ഒട്ടും യോജിക്കാത്ത പ്രസംഗമാണ് നടത്തിയത്. എന്നാല്‍, ഭരണഘടനയെ സംരക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ഗവര്‍ണര്‍ക്കുള്ളത്. അതിനായി പരമാവധി ശ്രമം ഉണ്ടാകണമെന്ന് ഭരണഘടനാ അനുച്ഛേദം 159-ല്‍ നിഷ്‌കര്‍ഷിക്കുന്നുണ്ടെന്നും ലീഗല്‍ അഡൈ്വസര്‍ നല്‍കിയ നിയമോപദേശത്തിലുണ്ടെന്ന് സ്റ്റാന്‍ഡിങ് കോണ്‍സല്‍ എസ്. പ്രസാദ് അറിയിച്ചു.
Story Highlights: MV Govindan on Saji Cherian’s cabinet entry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here