Advertisement

ശബരിമലയിൽ വെടിമരുന്നിന് തീപിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റ സംഭവം; മാളികപ്പുറത്തെ വെടിവഴിപാട് നിർത്തിവയ്ക്കും

January 3, 2023
Google News 1 minute Read

ശബരിമല മാളികപ്പുറത്തിന് സമീപത്തെ വെടിപ്പുരയിൽ വെടിമരുന്നിന് തീപിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാളികപ്പുറത്തെ വെടിവഴിപാട് നിർത്തിവയ്ക്കും. വെടിപ്പുരയിൽ സൂക്ഷിച്ചിരുന്ന 396 കതിനകളും ആറ് കിലോ വെടിമരുന്നും പൊലീസ് പിടിച്ചെടുത്തു. വെടിമരുന്ന് അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെടിമരുന്ന് സുരക്ഷിതമായാണോ സൂക്ഷിച്ചിരുന്നത് എന്ന കാര്യം വീണ്ടും പരിശോധിക്കും. സന്നിധാനത്തെയും പരിസരത്തെയും മറ്റ് വെടിവഴിപാട് കേന്ദ്രങ്ങളിലും ഇന്ന് വീണ്ടും പരിശോധന നടത്തും. പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കാനായില്ലെങ്കിൽ ശബരിമലയിലെ വെടിവഴിപാട് താൽക്കാലികമായി നിർത്തിവെപ്പിക്കാൻ ആണ് റവന്യൂ- പോലീസ് അധികൃതരുടെ തീരുമാനം.

ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരിൽ എ ആർ ജയകുമാർ (47), ചെങ്ങന്നൂർ കാരയ്ക്കാട് പാലക്കുന്ന് മോടിയിൽ അമൽ (28), പാലക്കുന്ന് മോടിയിൽ രജീഷ് ( 35 ) എന്നിവർക്കാണ് പരുക്കേറ്റത്. മൂവരെയും സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവർ ഇവിടത്തെ ജീവനക്കാരാണെന്നാണ് ലഭ്യമാകുന്ന വിവരം. ഭക്തർക്കാർക്കും അപകടത്തിൽ പരിക്കേറ്റിട്ടില്ല. മാളികപ്പുറത്തിനടുത്തെ ഇൻസുലേറ്ററിന് സമീപമാണ് അപകടം ഉണ്ടായത്.

അപകടത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. പത്തനംതിട്ട കളക്ടറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഏതു സാഹചര്യത്തിലാണ് അപകടം ഉണ്ടായതെന്നും ശബരിമലയിലെ സുരക്ഷയെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്നുമാണ് മന്ത്രിയുടെ നിർദേശം. അപകടത്തിൽ പരുക്കേറ്റവർക്ക് ചികിത്സയ്ക്കാവശ്യമായ എല്ലാ സജീകരണവും ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Story Highlights: sbarimala fire cracker accident update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here