തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മയായ ‘ട്രിവ’ റിയാദില്‍ പുനഃസംഘടിപ്പിച്ചു

തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മയായ ‘ട്രിവ’ പുനഃസംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തില്‍ പുതിയ ഭാരവാഹികളെയും പ്രഖ്യാപിച്ചു. ചെയര്‍മാന്‍ നബീല്‍ സിറാജുദ്ദീന്‍, പ്രസിഡന്റ്, ഷഹനാസ് ചാറയം, ബോബി സെബാസ്റ്റിയന്‍, ശ്രീലാല്‍ കാരക്കോണം (ജന. സെക്രട്ടറിമാര്‍), ട്രഷറര്‍ രഞ്ജു ദാസ്, സുധീര്‍ കൊക്കര, മാഹീന്‍ കണിയാപുരം, ബിനു അരുവിപുരം (വൈസ് പ്രസിഡന്റ്മാര്‍) എന്നിവരാണ് ഭാരവാഹികള്‍. നാസര്‍ കല്ലറ (ചാരിറ്റി), ജബ്ബാര്‍ പൂവാര്‍ (മീഡിയ), മുഹമ്മദ് ഷാ വെഞ്ഞാറമൂട് (സ്പോര്‍ട്സ്), ഷഫീക് അക്ബര്‍ (ആര്‍ട്സ്) എന്നിവരെ കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.
രവി കാരക്കോണം, അനില്‍ അല്‍ഗപുരി, സജീര്‍ പൂന്തുറ, നിഷാദ് ആലംകോട്, റഫീഖ് വെമ്പായം, റാസി കോറാണി, ജഹാന്‍ഗീര്‍, വിന്‍സെന്റ് കെ ജോര്‍ജ് എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍. നിസാം വടശ്ശേരിക്കോണം, ഭദ്രന്‍, ജലീല്‍ കണിയാപുരം, ഷാന്‍ പള്ളിപ്പുറം, ജോണ്‍സന്‍ ഇമ്മാന്വല്‍, ആരോമല്‍ ജെ എസ് എന്നിവരെ പ്രവര്‍ത്തക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
Read Also: അജ്മാനിൽ മസാർ കാർഡുള്ള വിദ്യാർത്ഥികൾക്ക് ബസ് നിരക്കിൽ കിഴിവ്
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവാസി പുനരധിവാസ പദ്ധതികള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ നടപ്പിലാക്കും. അംഗങ്ങള്‍ക്കുള്ള 2 ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പിലാക്കുന്നതിന് നോര്‍ക്ക റൂട്ട്സുമായി ചര്‍ച്ച നടത്തും. അന്താരാഷ്ട്ര തലത്തില്‍ തിരുവനന്തപുരം കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന് കര്‍മ പദ്ധതി തയ്യാറാക്കാനും ഭരണ സമിതി തീരുമാനിച്ചു.
Story Highlights: Thiruvananthapuram district expatriate association TRIVA reorganized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here