Advertisement

അജ്മാനിൽ മസാർ കാർഡുള്ള വിദ്യാർത്ഥികൾക്ക് ബസ് നിരക്കിൽ കിഴിവ്

January 3, 2023
2 minutes Read

മസാർ കാർഡുകൾ കൈവശമുള്ള വിദ്യാർത്ഥികൾക്ക് 30 ശതമാനം കിഴിവ് പ്രഖ്യാപിച്ച് അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി (എടിഎ). പൊതു ഗതാഗതം ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി അറിയിച്ചു. എമിറേറ്റിൽ ജോലിയ്‌ക്കോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി ​​ദിവസവും യാത്ര ചെയ്യുന്നവരുടെ യാത്രാ ചെലവുകൾ ലാഭിക്കാൻ സഹായിക്കുന്ന ഒന്നാണ് മസാർ കാർഡുകൾ.

മസാർ കാർഡിന് എങ്ങനെ അപേക്ഷിക്കണം?
അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ta.gov.ae സന്ദർശിക്കുക. ഷെയ്ഖ് അബ്ദുല്ല ബിൻ റാഷിദ് അൽ നുഐമി സ്ട്രീറ്റിലെ അജ്മാൻ സെൻട്രൽ ബസ് സ്റ്റേഷൻ തെരഞ്ഞെടുക്കുക.

ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം:
ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് Massar Card Request തെരഞ്ഞെടുക്കുക. എമിറേറ്റ്സ് ഐഡി വിശദാംശങ്ങൾ നൽകി അപേക്ഷാ ഫോമിലേക്ക് പോകുക. വിശദാംശങ്ങൾ പൂർത്തിയാക്കിയ ശേഷം ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യുക. എമിറേറ്റ്‌സ് ഐഡിയുടെ പകർപ്പും സമീപകാല ഫോട്ടോയും അപ്‌ലോഡ് ചെയ്യുക. നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലേക്ക് ഒരു സ്ഥിരീകരണ മെയിൽ ലഭിക്കും. സ്ഥിരീകരണ മെയിലിന്റെ പ്രിന്റൗട്ട് എടുത്ത് അജ്മാൻ സെൻട്രൽ ബസ് സ്റ്റേഷൻ സന്ദർശിക്കുക. പണം അടച്ച ശേഷം നിങ്ങളുടെ മസാർ കാർഡ് സ്വീകരിക്കുക.

Story Highlights: 30% discount on bus fare announced for some Ajman residents

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top