Advertisement

24 മിഠായിത്തെരുവിലെ മത്സരങ്ങള്‍; ‘സെല്‍ഫി പോയിന്റ് കോണ്ടസ്റ്റി’ല്‍ നിങ്ങള്‍ക്കും പങ്കെടുക്കാം, സമ്മാനം നേടാം

January 3, 2023
Google News 3 minutes Read
twentyfour news selfie contest kalolsavam 2023

കലാമാമാങ്കത്തിന് കോഴിക്കോട് തുടക്കമായപ്പോള്‍ പ്രേക്ഷകര്‍ക്ക് വേണ്ടി വിപുലമായ ഒരുക്കങ്ങളോടെ ട്വന്റിഫോറും ഒപ്പമുണ്ട്. വേദികളില്‍ കുട്ടിക്കലാകാരന്മാര്‍ മികവോടെ മുന്നേറുമ്പോള്‍ 24 വേദികളില്‍ നിന്നുള്ള മത്സരങ്ങള്‍ തത്സമയം പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ട്വന്റിഫോര്‍ സംഘം. കലോത്സവ
ലഹരിക്കൊപ്പം പ്രേക്ഷകര്‍ക്കായി വ്യത്യസ്ത മത്സരങ്ങള്‍ കൂടി സംഘടിപ്പിക്കുന്നുണ്ട് ട്വന്റിഫോര്‍.

ട്വന്റിഫോറിന്റെ സെല്‍ഫി പോയിന്റ് കോണ്ടസ്റ്റില്‍ നിങ്ങള്‍ക്കും പങ്കെടുത്ത് സമ്മാനങ്ങള്‍ സ്വന്തമാക്കാം.

സെല്‍ഫി പോയിന്റ് കോണ്ടസ്റ്റ്

കലോത്സവ മാമാങ്കത്തിന്റെ ആവേശം സെല്‍ഫിയിലൂടെ പങ്കുവച്ചാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. നിങ്ങളെടുക്കുന്ന സെല്‍ഫി ചിത്രങ്ങള്‍ #SelfieWith24 #24Smile എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പം ഫ്ളവേഴ്സ് ടിവി/ ഇന്‍സ്റ്റാഗ്രാം പേജിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യാം. കലോത്സവത്തിന് തിരശ്ശീല വീഴുന്ന ജനുവരി ഏഴ് വരെ സെല്‍ഫി പോയിന്റ് കോണ്ടസ്റ്റിന്റെ ഭാഗമായി മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മത്സരാര്‍ത്ഥികള്‍ അയക്കുന്ന ചിത്രങ്ങളില്‍ നിന്ന് ഓരോ ദിവസവും തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ക്ക് പ്രമുഖ ഫൂട്ട്‌വെയര്‍ നിര്‍മാതാക്കളായ Cubix നല്‍കുന്ന 5000 രൂപ സമ്മാനം.

Read Also: നടി വിന്ദൂജ മേനോൻ കലാതിലകമായ കാലത്ത് കലാപ്രതിഭയായി തിളങ്ങിയ യുവാവ്; ഇന്ന് എവിടെയാണ് ?

24 വേദികളിലായി 14000 മത്സരാര്‍ഥികളാണ് വിവിധ ഇനങ്ങളിലായി കലോത്സവത്തിന് മാറ്റുരയ്ക്കുന്നത്. കലോത്സവത്തിലെ 24 വേദികളില്‍ നിന്നും ട്വന്റിഫോര്‍ സംഘം സമഗ്ര കവറേജുമായി പ്രേക്ഷകര്‍ക്കൊപ്പമുണ്ട്. 24വേദികളില്‍ നിന്നും സമഗ്ര കവറേജൊരുക്കാന്‍ ട്വന്റിഫോറില്‍ നിന്നും 30 പേരുടെ സംഘമാണ് കോഴിക്കോട് എത്തിയിരിക്കുന്നത്. ഏഴാം തിയതി വരെ നീണ്ട് നില്‍ക്കുന്ന കലാമാമാങ്കത്തിന്റെ തത്സമയ വിവരങ്ങള്‍ പ്രേക്ഷകരിലേക്ക് യഥാസമയം എത്തിക്കാന്‍ അതിനൂതന സാങ്കേതിക വിദ്യകളായ ടിടിഎസ്, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയുടെ അനന്ത സാധ്യതകളും പരീക്ഷിക്കുന്നു.

Story Highlights: twentyfour news selfie contest kalolsavam 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here