നടി വിന്ദൂജ മേനോൻ കലാതിലകമായ കാലത്ത് കലാപ്രതിഭയായി തിളങ്ങിയ യുവാവ്; ഇന്ന് എവിടെയാണ് ?

31 വർഷങ്ങൾക്ക് മുൻപുള്ള തന്റെ സ്‌കൂൾ കലോത്സവ ഓർമകൾ പങ്കുവെക്കുകയാണ് അന്നത്തെ കലാപ്രതിഭ ആയിരുന്ന സാഗർ വിഎസ്. 1991ൽ കാസർഗോഡ് നടന്ന സ്‌കൂൾ കലോത്സവത്തിൽ സാഗർ വിഎസ് കലാപ്രതിഭയും വിന്ദുജ മേനോൻ കലാ തിലകവുമായിരുന്നു. മത്സരങ്ങൾക്കപ്പുറം കലയെ സ്‌നേഹിക്കാനും ആസ്വദിക്കാനുള്ള അവസരമാണ് കലോത്സവങ്ങൾ എന്ന് സാഗർ പറയുന്നു. ( kalapratibha of school youth festival 1991 )
ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ് കലോത്സവങ്ങൾ. ഇ കെ നായനാരിൽ നിന്നും കലാപ്രതിഭയ്ക്കുള്ള മെഡൽ ഏറ്റുവാങ്ങിയ നിമിഷം ജീവിതത്തിലെ ഏറ്റവും വലിയ സുവർണ്ണ നിമിഷമായാണ് സാഗർ ഓർത്തെടുക്കുന്നത്
‘കാസർഗോഡ് നടന്ന കലോത്സവത്തിൽ മെഡൽ തന്നത് നയനാർ സാറാണ്. സ്‌നേഹമുള്ള അപ്പൂപ്പനെ പോലെയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ കൈയിൽ നിന്ന് സമ്മാനം വാങ്ങുന്ന ടെൻഷനൊന്നും ഇല്ലായിരുന്നു. ഇന്നും ആഹ്‌ളാദത്തോടെ ഓർമിക്കുന്നു അത്’-സാഗർ.
‘അന്ന് കലോത്സവത്തിന് ഇന്നത്തെ പോലെ ടെൻഷനില്ല. സന്തോഷം മാത്രമായിരുന്നു. സ്‌കൂളുകൾ തമ്മിൽ ആരോഗ്യകരമായ മത്സരം ഉണ്ടായിരുന്നു. പക്ഷേ കുട്ടികൾക്ക് സുഹൃത്തുക്കളെ കാണാനും കൂടിച്ചേരാനും മറ്റുമുള്ള വേദിയായിരുന്നു കലോത്സവങ്ങൾ’- സാഗർ പറയുന്നു.
പഠനകാലത്തിനുശേഷം കലാമേഖലയിൽ സജീവ സാന്നിധ്യം ആകാൻ സാഗറിന് കഴിഞ്ഞില്ല. എങ്കിലും കലയുടെ കടുത്ത ആസ്വാദകനാണ് സാഗർ. കോട്ടയം കുടമാളൂർ സ്വദേശിയായ സാഗർ കൊച്ചി ഇൻഫോപാർക്കിലെ ഐടി ജീവനക്കാരനാണ്.
Story Highlights: kalapratibha of school youth festival 1991
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here