ഭാര്യയുടെ പിതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി

ഭാര്യയുടെ പിതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിലായി. കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പാരിപ്പള്ളി കടമ്പാട്ടുകോണം വിനീത് ഭവനിൽ വിപിൻ (27) പാരിപ്പള്ളി പൊലീസിന്റെ പിടിയിലായി. മദ്യപാനിയും ലഹരിക്ക് അടിമയുമായ പ്രതി, ഭാര്യയുമായി വഴക്കുണ്ടാക്കുക പതിവായിരുന്നു. ( young man attacked his wife’s father ).
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെ എഴിപ്പുറത്തുള്ള വീട്ടിൽ പിതാവിനോടൊപ്പം താമസിച്ചു വരികയായിരുന്നു യുവതി. കഴിഞ്ഞ മാസം 22ന് മദ്യലഹരിയിൽ വീട്ടിലെത്തിയ പ്രതി ഭാര്യയെ തന്നോടൊപ്പം അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കി. ഭാര്യാപിതാവ് പ്രസാദ് അത് അനുവദിച്ചില്ല.
ഈ വിരോധത്തിൽ പ്രതി കൈയിൽ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് പ്രസാദിനെ കുത്തി പരിക്കേൽപ്പിച്ചതായും കഴുത്തിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ വലതു കൈക്ക് കുത്തേറ്റതായും പൊലീസ് പറഞ്ഞു. പാരിപ്പള്ളി പൊലീസ് സബ്ബ് ഇൻസ്പെക്ടർമാരായ സുരേഷ് കുമാർ, സാബുലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Story Highlights: young man attacked his wife’s father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here