വീണ്ടും പ്രണയക്കൊല; 19 വയസുകാരിയെ ക്യാമ്പസില്‍ വച്ച് കുത്തി കൊലപ്പെടുത്തി യുവാവ്; ആത്മഹത്യ ചെയ്യാനും ശ്രമം

19 വയസുകാരിയായ ബി ടെക് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് ക്യാമ്പസില്‍ കയറി കുത്തിക്കൊലപ്പെടുത്തി. ബംഗളൂരുവിലെ പ്രസിഡന്‍സി കോളജ് വിദ്യാര്‍ത്ഥിനിയായ ലയസ്മിതയാണ് കൊല്ലപ്പെട്ടത്. പ്രണയം നിരസിച്ചതിനാണ് ലയയുടെ സുഹൃത്തായ പവന്‍ കല്യാണ്‍ പെണ്‍കുട്ടിയെ കുത്തിയതെന്നാണ് വിവരം. (Youth stabs 19-year-old girl to death for rejecting his proposal)
മറ്റൊരു കോളജിലെ ഒന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിയായ പവന്‍ ലയയോട് നിരവധി തവണ പ്രണയാഭ്യര്‍ത്ഥന നടത്തിയതായി ചില വിദ്യാര്‍ത്ഥികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലയയെ ക്യാമ്പസിലെത്തി കുത്തിക്കൊലപ്പെടുത്തിയ ശേഷം പവന്‍ അതേ കത്തിയുപയോഗിച്ച് സ്വന്തം ശരീരത്തിലും മുറിവേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പവനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
കോളജ് ക്യാമ്പസില്‍ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം നടന്നത്. ലയയെ കാണാന്‍ ഉച്ചയ്ക്ക് പവന്‍ ക്യാമ്പസിലെത്തി. ലയയെ കണ്ട് സംസാരിക്കുന്നതിനിടെ ഇയാള്‍ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയെ നിരവധി തവണ കുത്തുകയായിരുന്നു. തുടര്‍ന്ന് കത്തിയെടുത്ത് തന്റെ ശരീരത്തിലും ഇയാള്‍ മുറിവേല്‍പ്പിച്ചു. കോളജ് അധികൃതരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഉടനെ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ലയയുടെ ജീവന്‍ നഷ്ടമായി. പവനെ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ഇയാള്‍ക്ക് ബോധം വന്നാലുടന്‍ സംഭവത്തെക്കുറിച്ച് ചോദിച്ച് മനസിലാക്കുമെന്നും പൊലീസ് പറഞ്ഞു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.
Story Highlights: Youth stabs 19-year-old girl to death for rejecting his proposal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here