13ല്‍ 11 ടീമിനും ഗുരു ഒരാള്‍ തന്നെ; നാരായണ ചാക്യാരുടെ മുഴുവന്‍ ശിഷ്യന്മാര്ക്കും എ ഗ്രേഡ്

‘അഭിനയത്തിന്റെ അമ്മ’ എന്ന് വിശേഷിപ്പിക്കുന്ന കൂടിയാട്ടമാണ് ലോക പൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്ത രൂപം. കൂടിയാട്ട മത്സരത്തില്‍ ഇത്തവണയും നാരായണ ചാക്യാരുടെ വിദ്യാര്‍ത്ഥികള്‍ മികവ് തെളിയിച്ചു. 1991 മുതല്‍ കലോത്സവ വേദികളില്‍ നിറ സാന്നിധ്യമായ കൂടിയാട്ട ഗുരു പൈങ്കുളം നാരായണ ചാക്യാരുടെ പതിനൊന്നു ജില്ലകളിലെയും ശിഷ്യര്‍ക്കും എ ഗ്രേഡ് ലഭിച്ചു.
മലപ്പുറം, പാലക്കാട്, കോഴിക്കോട്, കൊല്ലം, കോട്ടയം, തൃശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ കൂടിയാട്ട മത്സരാര്‍ത്ഥികള്‍ പൈങ്കുളം നാരായണ ചാക്യാരുടെ ശിഷ്യന്മാര് ആണ്.
Read Also: കലോത്സവ വേദിയിൽ ചിലങ്ക കെട്ടണമെന്ന് ആഗ്രഹം; സിബിഎസ്ഇയിൽ നിന്ന് സർക്കാർ സ്കൂളിൽ ചേരാൻ ആഗ്രഹിച്ച് ഒരു പെൺകുട്ടി
കലയോടുള്ള ഇഷ്ടം കൊണ്ട് പത്തനംതിട്ടയില്‍ നിന്ന് തൃശൂരിലെ പൈങ്കുളം രാമ ചാക്യാര്‍ കലാപീഠത്തില്‍, പൈങ്കുളം നാരായണ ചാക്യാരുടെ ശിക്ഷണത്തില്‍ കൂടിയാട്ടം പഠിച്ച് എ ഗ്രേഡ് സ്വന്തമാക്കിയികരിക്കുകയാണ് പത്തനംതിട്ട എസ് സി എച്ച് എസ് എസിലെ മിടുക്കര്‍. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളായ ശ്രീകിരണ്‍ എ, നിരഞ്ജന് പ്രഹ്ലാദ്, ജ്യോതിക മോള്, അലന് സാം ബിനു, ആദിത്യ എസ് നായര്‍, ക്രിസ്ലിന് തങ്കം, ശ്രീലക്ഷ്മി സതീഷ് എന്നിവരാണ് ആ ജേതാക്കള്‍.
Story Highlights: 11 out of 13 teams have same teacher kalolsavam 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here