Advertisement

അപ്പീലുമായി വന്നു, മോഹിനിയാട്ടത്തില്‍ എ ഗ്രേഡുമായി അനൈന

January 4, 2023
Google News 2 minutes Read
anaina got a grade in mohiniyattam

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഒന്നാം വേദിയിലെ ആദ്യ മത്സരത്തിന്റെ ഫലം വരുമ്പോള്‍ ആദിതേയരായ കോഴിക്കോട് ജില്ലയില്‍ നിന്നും അപ്പീലുമായി വന്ന വിദ്യാര്‍ത്ഥിക്ക് എ ഗ്രേഡ്. നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ അനൈനയാണ് ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടത്തില്‍ അപ്പീലായി വന്ന് എ ഗ്രേഡ് കരസ്ഥമാക്കിയത്. കോഴിക്കോട് ജില്ലാ കലോത്സവത്തിലെ അപ്പീലുകളുടെ എണ്ണം സംസ്ഥാന തലത്തില്‍ തന്നെ വിവാദ ചര്‍ച്ചാവിഷയമായിരുന്നു.

ഒന്നാം ക്ലാസ്സ് മുതല്‍ തന്നെ നൃത്തം പഠിക്കുന്ന അനൈനയുടെ ആദ്യ സംസ്ഥാന സ്‌കൂള്‍ കലോത്സവമാണിത്. 2019-ല്‍ യു പി വിഭാഗം ഭരതനാട്യത്തില്‍ മത്സരിച്ച അനൈനയ്ക്ക് ജില്ലയില്‍ എ ഗ്രേഡ് ഉണ്ടായിരുന്നു. ഈ വര്‍ഷമാണ് അനൈന ആദ്യമായി മോഹിനിയാട്ടം മത്സരത്തില്‍ പങ്കെടുക്കുന്നത്. പ്രമോദ് ദാസാണ് അനൈനയുടെ നൃത്താധ്യാപകന്‍ അദേഹം തന്നെയാണ് മത്സരിച്ചു വിജയിച്ച നൃത്തം അനൈനയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തിയതും.

Read Also: സംസ്ഥാന സ്കൂൾ കലോത്സവം; ആദ്യ ദിവസം കണ്ണൂർ ഒന്നാമത്

ജില്ലാ കലോത്സവത്തില്‍ ഏറ്റവും മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചിട്ടും ഒന്നാം സ്ഥാനം നഷ്ടമായതിലുള്ള പരിഭവമാണ് അപ്പീലിലേക്ക് നയിച്ചതെന്ന് അനൈനയുടെ അമ്മ ശ്രീജ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: anaina got a grade in mohiniyattam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here