Advertisement

റെയിൽവേ പ്ലാറ്റ്ഫോമിൽ ഇയർഫോൺ ഉപയോഗിച്ചാൽ ഷോക്കടിക്കുമോ ? [24 Fact Check]

January 4, 2023
2 minutes Read
earphone wearing man falling in railway station fact check

ഇയർഫോണുകൾ ധരിച്ച് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽനിന്നാൽ ട്രാക്കിന് മുകളിലെ വൈദ്യുത കമ്പിയിൽനിന്നു ഷോക്കടിക്കുമെന്ന തരത്തിലൊരു അറിയിപ്പ് വാട്‌സാപ്പിലൂടെ പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു വിഡിയോയും സന്ദേശത്തൊടൊപ്പം പ്രചരിക്കുന്നുണ്ട്. ( earphone wearing man falling in railway station fact check )

പ്ലാറ്റ്ഫോമിൽ നിൽക്കുന്ന രണ്ടു വ്യക്തികളിൽ ഒരാൾ ഷോക്കേറ്റതുപോലെ പെട്ടെന്ന് നിശ്ചലനാവുകയും റെയിൽവേ ട്രാക്കിലേക്ക് വീഴുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ഷോക്കേറ്റയാൾ ഇയർ ഫോൺ ധരിച്ചിരുന്നതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് പ്രചാരണം.

എന്നാൽ പ്രചാരണം തികച്ചും വാസ്തവവിരുദ്ധമാണ്. വൈദ്യുത പ്രവാഹമുള്ള കമ്പി ശരീരത്തിലേക്ക് വീണതു കൊണ്ടാണ്, പ്രചരിക്കുന്ന വിഡിയോയിലെ വ്യക്തിക്ക് വൈദ്യുതാഘാതമേറ്റത്.

Story Highlights: earphone wearing man falling in railway station fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top