ചായയ്ക്ക് മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ കത്തിയെടുത്ത് കുത്തി; മലപ്പുറത്ത് ഒരാള്‍ പിടിയില്‍

മലപ്പുറം താനൂരില്‍ ഹോട്ടല്‍ ഉടമയെ ചായ കുടിക്കാനെത്തിയയാള്‍ കുത്തി പരിക്കേല്‍പ്പിച്ചു. താനൂര്‍ വാഴക്കതെരുവിലെ ടിഎ റസ്റ്റോറന്റ് ഉടമ മനാഫിനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് താനൂരില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു. ( hotel owner attacked in malappuram)
ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത്. താനൂര്‍ വാഴക്കതെരു അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ടി എ റസ്റ്റോറന്റ് ഉടമ തൊട്ടിയില്‍ മനാഫിനെയാണ് ഭക്ഷണം കഴിക്കാനെത്തിയയാള്‍ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. വയറിന് ഗുരതമായി പരിക്കേറ്റ മനാഫിനെ ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നിട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി . മനാഫിനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രദേശവാസിയായ സുബൈറിനെ മണിക്കൂറുകള്‍ക്കം പോലീസ് പിടികൂടി. കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു. ചായയിലെ മധുരത്തെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചത്. ഉടമയുമായി വാക്കുതര്‍ക്കം കഴിഞ്ഞ് മടങ്ങിയ സുബൈര്‍ വീണ്ടും ഹോട്ടലിലേക്ക് എത്തിയാണ് അക്രമിച്ചതെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞു.
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
സംഭവത്തിന്‍ പ്രതിഷേധിച്ച് താനൂര്‍ നഗരത്തിലെ വ്യാപാരികള്‍ ഉച്ചവരെ കടകളടച്ചിട്ട് പ്രതിഷേധിച്ചു. കുത്തേറ്റ മനാഫ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
Story Highlights: hotel owner attacked in malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here