Advertisement

‘നീ ആത്മഹത്യ ചെയ്താൽ എനിക്കൊന്നും നഷ്ടപ്പെടാനില്ല’; വീസ തട്ടിപ്പുകാരൻ അനൂപിനോട് പറഞ്ഞ് ഓർത്തെടുത്ത് പിതാവ്; കെണിയിൽ കുരുങ്ങിയത് നിരവധി പേർ

January 4, 2023
Google News 3 minutes Read
hundreds deceived by fraud travel agency

യൂറോപ്യൻ രാജ്യങ്ങൾ അടക്കം വിവിധ വിദേശരാജ്യങ്ങളിലേക്ക് തൊഴിൽ തേടിയുള്ള മലയാളി യുവാക്കളുടെ കുടിയേറ്റ ശ്രമം ശക്തമാണ്. ഈ വിസ മോഹത്തിന്റെ മറവിൽ അരങ്ങേറുന്ന തട്ടിപ്പുകൾക്കും കുറവില്ല. തൊഴിൽ തട്ടിപ്പിനിരയായ വയനാട് ബത്തേരി സ്വദേശിയായ അനൂപ് ടോമിയെന്ന യുവാവ് കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തിരുന്നു. നിരവധി യുവാക്കൾ കണ്ണൂരിലെ റിക്രൂട്ടിംഗ് ഏജൻസിയുടെ തട്ടിപ്പിന് ഇതിനകം ഇരകളായി. ( hundreds deceived by fraud travel agency )

‌കണ്ണൂർ തളിപ്പറമ്പിലെ ട്രാവൽ ഏജൻസിയുടെ തട്ടിപ്പിനിരയായ വയനാട് ബത്തേരി, തൊടുവട്ടി സ്വദേശിയായ അനൂപ് ടോമി കഴിഞ്ഞ മാസം 27നാണ് ആത്മഹത്യ ചെയ്തത്. അനൂപിൽ നിന്ന് 6 ലക്ഷത്തോളം രൂപ ഏജൻസി കൈപ്പറ്റി. എന്നാൽ വൈകാതെ കബളിപ്പിക്കൽ മനസ്സിലായി. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും മറുപടികൾ ലഭിച്ചില്ല. ഒടുവിൽ അനൂപ് ജീവനൊടുക്കി. ജീവിതത്തിൻറെ സകല പ്രതീക്ഷകളും അർപ്പിച്ചിരുന്ന മകനെക്കുറിച്ച് പറഞ്ഞു തുടങ്ങിയ പിതാവ് ടോമിക്ക് വാക്കുകൾ മുറിഞ്ഞു.

‘പൈസ തന്നില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൾ, അവൻ പറഞ്ഞു എനിക്ക് ഒന്നുമില്ല, നീ എന്താണെന്ന് വച്ചാൽ ചെയ്തോളാൻ’ – അനൂപിന്റെ പിതാവ് ടോമി പറഞ്ഞു.

Read Also: സൗദിക്ക് പുറത്ത് നിന്നുള്ള റീ എൻട്രി വിസ പുതുക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കി

സിവിൽ എഞ്ചിനീയർ ബിരുദം പൂർത്തിയാക്കിയ 24 കാരൻ അനൂപിൻ്റെ കഥ ഒറ്റപ്പെട്ട സംഭവമല്ല. തളിപ്പറമ്പ് ചിറവക്കിലെ സ്റ്റാർ ഹൈറ്റ്സ് കൺസൾട്ടൻസിയെന്ന ട്രാവൽ ഏജൻസിയുടെ തട്ടിപ്പിനിരയായത് നൂറോളം പേർ.

4 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവർ അനവധി. കൺസൾട്ടൻസിയുടമ പി പി കിഷോർ കുമാറിനെ കുറിച്ച് ഇപ്പോൾ യാതൊരു വിവരവും ഇല്ല.

ആദ്യം ബെൽജിയത്തിലേക്ക് ആയിരുന്നു തൊഴിൽ വാഗ്ദാനം, പിന്നെയത് യുകെയായി. IELTS യോഗ്യത ഇല്ലാത്ത തന്നെ തൊഴിൽ വിസ ലഭ്യമാക്കുമെന്ന വാഗ്ദാനം. നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെ രേഖകൾ പലതും കൈമാറി വിശ്വസിപ്പിച്ചു. പണം കൈക്കലാക്കിയതിനു ശേഷം മുങ്ങി.

പരാതിയിൽ പോലീസ് കാര്യമായ ഇടപെടൽ നടത്താതിരുന്നതോടെ മരിച്ച,അനൂപിന്റെ മാതാപിതാക്കളും തട്ടിപ്പിനിരയായവരും കണ്ണൂർ റെയിഞ്ച് ഡിഐജി രാഹുൽ ആർ നായർക്ക് പരാതി നൽകിയിട്ടുണ്ട്.

Story Highlights: hundreds deceived by fraud travel agency , visa fraud , foreign travel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here