കാല്‍മുട്ടിന്റെ ശസ്ത്രക്രിയയ്ക്കായി ഋഷഭ് പന്തിനെ മുംബൈയിലേക്ക് മാറ്റും

വാഹനാപടത്തില്‍ പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക് മാറ്റും. കാല്‍മുട്ടിന്റെ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് മുംബൈയിലേക്ക് പന്തിനെ മാറ്റുന്നത്. ഋഷഭ് പന്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലാണ് പന്ത് ചികിത്സയില്‍ കഴിയുന്നത്. വലതുകാല്‍മുട്ടില്‍ ലിഗ്മെന്റിന് പൊട്ടലുള്ളതിനാലാണ് പന്തിന് വിദഗ്ധ ചികിത്സ ആവശ്യമുള്ളത്.(Rishabh Pant will shifted to Mumbai for knee surgery)
ഡെറാഡൂണ്‍-ഡല്‍ഹി ദേശീയപാതയിലാണ് ഋഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് കത്തിയമര്‍ന്നത്. പന്ത് തന്നെയായിരുന്ന കാര്‍ ഓടിച്ചിരുന്നത്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പന്ത് പിന്നീട് വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചിരുന്നു.
Read Also: സന്ദർശ പ്രവാഹം; പന്തിന് ആശുപത്രിയിൽ വേണ്ട വിശ്രമം ലഭിക്കുന്നില്ലെന്ന് പരാതി
ദേശീയ പാതയിലെ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞിരുന്നു. ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയില്‍ വച്ചാണ് ഋഷഭിന് അപകടമുണ്ടാകുന്നത്. അവിടുത്തെ കുഴിയെ വെട്ടിക്കാന്‍ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് കാര്‍ അപകടത്തില്‍പ്പെട്ടത്. മാക്സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഋഷഭ് പന്തിനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഈ ആരോപണം ദേശീയ പാതാ അതോറിറ്റി തള്ളുകയും ചെയ്തു.
Story Highlights: Rishabh Pant will shifted to Mumbai for knee surgery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here