Advertisement

ഭക്ഷ്യവിഷബാധ പരാതിയില്‍ 10 വര്‍ഷമായിട്ടും നടപടിയില്ല; പരാതി ഒതുക്കാന്‍ ഉന്നത ഇടപെടലും; സര്‍ക്കാരിനെതിരെ ഷോബി തിലകന്‍

January 4, 2023
Google News 3 minutes Read

2012 ജൂലായ് മാസത്തില്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്ന് തനിക്കും കുടുംബത്തിനുമുണ്ടായ ഭക്ഷ്യവിഷബാധയുടെ ദുരനുഭവം പറഞ്ഞ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടന്‍ ഷോബി തിലകന്‍. ഹോട്ടലിനെതിരെ പൊലീസിലും ഭക്ഷ്യസുരക്ഷാ വകുപ്പിലും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ഷോബി തിലകന്റെ വിമര്‍ശനം. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തനിക്ക് അുഭവമുണ്ടായത്. ഇക്കാലയളവില്‍ പരാതിയില്‍ യാതൊരു നടപടിയുമുണ്ടായില്ല. കേസ് ഒതുക്കി തീര്‍ക്കാന്‍ ഉന്നതര്‍ ഇടപെട്ടെന്നും ഷോബി തിലകന്‍ ആരോപിച്ചു. (shobi thilan against government on food poison complaint)

ഒരു മരണം സംഭവിച്ചാല്‍ പിന്നീട് കുറച്ച് ദിവസത്തേക്ക് പരിശോധനകള്‍ കര്‍ശനമാക്കും. പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി അടപ്പിച്ച ഹോട്ടലുകള്‍ രണ്ട് ദിവസം കഴിഞ്ഞാല്‍ നമ്മളെ നോക്കി ചിരിച്ചുകൊണ്ട് വീണ്ടും തുറക്കും. എന്റെ പരാതി തന്നെ ഇതിന് ഉദാഹരണമാണ്. ഷോബി തിലകന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: 547 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന; 48 ഹോട്ടലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

തനിക്കും കുടുംബത്തിനും ഭക്ഷ്യവിഷബാധയേറ്റ അതേ ദിവസം അതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ച സച്ചിന്‍ എന്ന യുവാവ് മരണപ്പെട്ടതോടെയാണ് വിഷയത്തിന്റെ ഗൗരവം താന്‍ തിരിച്ചറിയുന്നതെന്ന് ഷോബി തിലകന്‍ പറയുന്നു. ബാംഗ്ലൂരിലേക്ക് പോകുന്ന വോള്‍വോ ബസിന് മറ്റ് സ്‌റ്റോപ്പുകള്‍ ഇല്ലാതിരുന്നതിനാല്‍ കൈ നനയാതെ കഴിക്കാവുന്ന ആഹാരം എന്ന നിലയിലാണ് ഷവര്‍മ ഓര്‍ഡര്‍ ചെയ്തത്. ഒന്നിലധികം ഷവര്‍മ യുവാവ് വാങ്ങിയിരുന്നു. ശുചിമുറിക്കും കട്ടിലിനുമിടയിലാണ് ആ ചെറുപ്പക്കാരന്‍ മരിച്ച് കിടന്നിരുന്നത്. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്ന് ഇതെല്ലാം തെളിയിക്കുന്നുണ്ട്.

Story Highlights: shobi thilan against the government on food poisoning complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here