പഴയ കതിന നന്നാക്കുന്നതിനിടെ തീ പടർന്ന് ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു; സംഭവം എറണാകുളത്ത്

പഴയ കതിന നന്നാക്കുന്നതിനിടെ തീ പടർന്ന് ഒരാൾക്ക് പൊള്ളലേറ്റു. എറണാകുളം അയ്യപ്പൻകാവ് അമ്പലത്തിലെ ഉത്സവത്തിനു മുന്നോടിയായി കതിന നന്നാക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്. ആലപ്പുഴ തുറവൂർ സ്വദേശി വിജയനാണ് (65) അതീവ ഗുരുതരമായി പൊള്ളേലേറ്റത്.
ഇയാളെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിമരുന്നു നിറയ്ക്കുന്ന സമയത്ത് അത് കത്തിച്ചു നോക്കുന്നതിനിടെ തീ പടർന്നതാകാം അപകടകാരണമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ അപകടത്തിലും 3 പേർക്ക് പരുക്കേറ്റിരുന്നു. മാളികപ്പുറത്തിനടുത്താണ് സംഭവം നടന്നത്. ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരിൽ എ ആർ ജയകുമാർ (47), ചെങ്ങന്നൂർ കാരയ്ക്കാട് പാലക്കുന്ന് മോടിയിൽ അമൽ (28), പാലക്കുന്ന് മോടിയിൽ രജീഷ് ( 35 ) എന്നിവർക്കാണ് അന്ന് പരുക്കേറ്റത്.
മൂവരെയും സന്നിധാനം സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരുക്കേറ്റവർ ഇവിടത്തെ ജീവനക്കാർ തന്നെയായിരുന്നു. ഭക്തർക്കാർക്കും അപകടത്തിൽ പരുക്കേറ്റിട്ടില്ല. മാളികപ്പുറത്തിനടുത്തെ ഇൻസുലേറ്ററിന് സമീപമാണ് കഴിഞ്ഞ ദിവസം അപകടം ഉണ്ടായത്.
Story Highlights: fire old man suffered severe burns Ayyappan Kavu Temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here