Advertisement

സ്വർണവില റെക്കോർഡിലേക്ക്; ഇന്നത്തെ വില അറിയാം

January 5, 2023
Google News 1 minute Read
gold rate nears record

സ്വർണവില റെക്കോർഡിലേക്ക് അടുക്കുന്നു. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ച്, 22 കാരറ്റ് സ്വർണത്തിന്റെ വില 5,130 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 160 രൂപ വർധിച്ച് 41,040 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 4,240 രൂപയായി. ( gold rate nears record )

2020 ഓഗസ്റ്റ് 5 ന് സ്വർണ വില ഗ്രാമിന് 5100 രൂപയായിരുന്നു. അതിനു ശേഷമുളള ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 7, 8, 9 തിയതികളിലാണ് റിക്കാർഡ് വിലയുണ്ടായിരുന്നത്. 5250 രൂപ. സ്വർണ വില ഇനിയും ഉയരുമെന്ന സൂചനകളാണ് വരുന്നത്.

24സ സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്.10സ,14സ,18സ, 24സ എന്നിങ്ങനെ വിവിധ കാരറ്റുകളിൽ സ്വർണ്ണം ലഭ്യമാണ്. 24സ കഴിഞ്ഞാൽ ഏറ്റവും പരിശുദ്ധി കൂടിയത് 22സ സ്വർണ്ണമാണ്. ജ്വല്ലറികളിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും 22സ ഗോൾഡാണ്. 22ഗ സ്വർണ്ണത്തിന്റേത് തിളക്കമുള്ള മഞ്ഞ നിറമാണ്.

Story Highlights: gold rate nears record

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here