Advertisement

ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കും; മുന്‍കാല പ്രാബല്യത്തോടെ ശമ്പളം അനുവദിക്കാന്‍ സര്‍ക്കാര്‍

January 5, 2023
Google News 2 minutes Read

സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കാന്‍ തീരുമാനം. നിലവില്‍ ചിന്തയുടെ ശമ്പളം 50,000 രൂപയാണ്. ഇത് ഒരു ലക്ഷം രൂപയാക്കാനാണ് തീരുമാനം. മുന്‍കാല പ്രാബല്യത്തോടെ ശമ്പളം അനുവദിക്കാനാണ് ധനവകുപ്പിന്റെ നീക്കം. (government will increase chintha jerome salary)

അന്‍പതിനായിരം രൂപ ഒരു ലക്ഷമാക്കി ഉയര്‍ത്തിയതിലാണ് മുന്‍കാല പ്രാബല്യം. 2018ലാണ് ശമ്പളം ഉയര്‍ത്തി തീരുമാനം വന്നത്. ചിന്ത ചുമതലയേറ്റ 2016മുതല്‍ ശമ്പള വര്‍ദ്ധനവിന് പ്രാബല്യം വരും. ഇതോടെ ആറ് ലക്ഷം രൂപ ചിന്തയ്ക്ക് അധികം ലഭിക്കും

ഉയര്‍ത്തിയ ശമ്പള നിരക്ക് കണക്കാക്കി മുന്‍ കാലത്തെ കുടിശിക നല്‍കുമെന്ന് തീരുമാനമായതോടെ മുന്‍ അധ്യക്ഷനായ കോണ്‍ഗ്രസ് നേതാവ് ആര്‍ വി രാജേഷും സമാന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. സാമ്പത്തിക ഞെരുക്കത്തിലായിരിക്കുമ്പോഴാണ് ഇത്തരത്തില്‍ ശമ്പളം ഇരട്ടിയാക്കുന്നതെന്നതാണ് ഏറെ ശ്രദ്ധേയം.

Read Also: ‘മാംസാഹാരവും നല്‍കും’; ‘വെജിറ്റേറിയന്‍ വിവാദത്തില്‍’ പ്രതികരണവുമായി വി ശിവന്‍കുട്ടി

യുഡിഎഫിന്റെ കാലത്താണ് യുവജന കമ്മീഷന്‍ നിലവില്‍ വരുന്നത്. ആര്‍ വി രാജേഷായിരുന്നു ആദ്യ അധ്യക്ഷന്‍. എന്നാല്‍ അദ്ദേഹത്തിന് ശമ്പളം നിശ്ചയിച്ചിരുന്നില്ല. പിന്നീട് താത്കാലിക വേതനം എന്ന നിലയിലാണ് 50,000 രൂപ നല്‍കിയിരുന്നത്.

Story Highlights: government will increase chintha jerome salary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here