Advertisement

‘മാംസാഹാരവും നല്‍കും’; ‘വെജിറ്റേറിയന്‍ വിവാദത്തില്‍’ പ്രതികരണവുമായി വി ശിവന്‍കുട്ടി

January 5, 2023
Google News 3 minutes Read

സ്‌കൂള്‍ കലോത്സവത്തിന് നോണ്‍ വെജില്ലാത്തതും പഴയിടം നമ്പൂതിരി പതിവു പാചകക്കാരനാകുന്നതും ചൂണ്ടിക്കാട്ടിയുള്ള സോഷ്യല്‍ മീഡിയ വിവാദത്തില്‍ പ്രതികരണവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കലോത്സവത്തിന് മാംസാഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് വി ശിവന്‍കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. കലോത്സവം അവസാനിക്കാന്‍ ഇനി ആകെയുള്ളത് രണ്ട് ദിവസം മാത്രമാണ്. മാംസാഹാരം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കും. അടുത്ത വര്‍ഷം മുതല്‍ ഉറപ്പായും നോണ്‍വെജ് ഭക്ഷണം ഉണ്ടാകുമെന്ന് വി ശിവന്‍കുട്ടി ട്വന്റിഫോറിനോട് വ്യക്തമാക്കി. (v sivankutty says government will consider giving non veg food in kalolsavam)

കലോത്സവ നടത്തിപ്പില്‍ പരാതിയില്ലാത്തതിനാലാണ് ചിലര്‍ നോണ്‍ വെജ് വിവാദമുണ്ടാക്കുന്നതെന്നാണ് മന്ത്രിയുടെ പ്രതികരണം. 60 വര്‍ഷത്തെ കലോത്സവ ചരിത്രത്തില്‍ ഇല്ലാത്ത വിവാദമാണ് ഇപ്പോള്‍ ഉണ്ടാക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.

Read Also: ‘മാങ്ങയുള്ള മാവിലല്ലേ ആളുകള്‍ കല്ലെറിയൂ’; സോഷ്യല്‍ മീഡിയ ചര്‍ച്ചകളെക്കുറിച്ച് പഴയിടം മോഹനന്‍ നമ്പൂതിരി

ഭക്ഷണത്തെച്ചൊല്ലിയുള്ള ഈ ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയും പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കിയ മെനു പ്രകാരമാണ് ഭക്ഷണം തയാറാക്കുന്നത്. വിവാദങ്ങളോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പഴയിടം ട്വന്റിഫോറിനോട് പറഞ്ഞു.

സര്‍ക്കാര്‍ ഒരു ജോലി ഏല്‍പ്പിച്ചു. അത് വൃത്തിയായി നിറവേറ്റുക എന്നതാണ് തന്നെ സംബന്ധിച്ച് പ്രധാനമെന്ന് പഴയിടം നമ്പൂതിരി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ജാതിയുടെ ഉള്‍പ്പെടെ പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഒന്നും തന്നെ ബാധിക്കുന്ന വിഷയങ്ങളല്ലെന്നും പഴയിടം പറയുന്നു. നല്ല ബുദ്ധിമുട്ടുള്ള ജോലിയാണ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. അത് ഭംഗിയായി നിര്‍വഹിക്കുക എന്നത് മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ള കാര്യമെന്നും പഴയിടം പ്രതികരിച്ചു.

Story Highlights: v sivankutty says government will consider giving non veg food in kalolsavam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here