Advertisement

ലൈംഗിക സുഖം നഷ്ടമാക്കിയതിന് 10,000 കോടി നഷ്ട പരിഹാരം വേണമെന്ന ആവശ്യവുമായി ബലാത്സംഗ കേസിലെ കുറ്റവിമുക്തൻ കോടതിയിൽ

January 5, 2023
Google News 3 minutes Read
Man Acquitted Rape Case Seeks 10,000 Crore Damage For 2-Year Jail

ദൈവം തന്ന ലൈംഗിക സുഖം നഷ്ടമാക്കിയതിന് 10,000 കോടി നഷ്ട പരിഹാരം വേണമെന്ന ആവശ്യവുമായി ബലാത്സംഗ കേസിലെ കുറ്റവിമുക്തൻ ഇൻഡോർ ജില്ലാ കോടതിയിൽ ഹർജി നൽകി. ആദിവാസി യുവാവായ റത്‌ലാം സ്വദേശി കാന്തിലാൽ ഭീൽ (35) ആണ് കൂട്ട ബലാത്സംഗ കേസിൽ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ടതോടെ ഭീമമായ തുക നഷ്ടപരിഹാരം ആവശ്യപെട്ട് കോടതിയെ സമീപിച്ചത്. ( Man Acquitted In Rape Case Seeks ₹ 10,000 Crore Damage For 2-Year Jail ).

ദൈവം മനുഷ്യർക്ക് നൽകിയ സമ്മാനമായ ലൈംഗിക സുഖം ഉൾപ്പെടെയുള്ളവ ജയിൽവാസം അനുഭവിച്ച രണ്ട് വർഷക്കാലം നഷ്ടമായെന്ന് ഹർജിയിൽ പറയുന്നു. 10,000 കോടി ഇതിന് നഷ്ടപരിഹാരമായി നൽകണം. തന്റെ കുടുംബ ജീവിതം നഷ്ടമായതിനും മാനസിക സമ്മർദ്ദം അനുഭവിച്ചതിനും വിദ്യാഭാസം, ജോലി, കരിയർ, വിശ്വാസ്യത എന്നിവ നഷ്ടമായതിനും ഒരോന്നിന് ഓരോ കോടി വീതവും നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.

ജയിലിൽ കിടന്ന കാലത്തെ കോടതി ചെലവിനായി രണ്ട് ലക്ഷം രൂപയും ഇദ്ദേഹം ആവശ്യപെട്ടിട്ടുണ്ട്. രണ്ട് വർഷത്തെ ജയിൽ ജീവിതം വിവരിക്കാനാകില്ല. പൊലീസ് കെട്ടിച്ചമച്ച കേസാണിത്. കടുത്ത തണുപ്പിൽ വസ്ത്രം പോലുമില്ലാതെയാണ് ജയിലിൽ കിടന്നത്. ആ സമയത്ത് തലവേദനയും ത്വക് രോഗവും പിടിപെട്ടു. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് പുറത്തിറങ്ങാനായത്. കാന്തിലാൽ നൽകിയ ഹർജിയിൽ പറയുന്നു.

2018 ജനുവരി 18 ന് യുവതിയെ കൂട്ട ബലാത്സംഗം നടത്തിയ കേസിലാണ് കാന്തിലാലിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റം സംശയാതീതമായി തെളിയിക്കാൻ കഴിയാത്തതിനെ തുടർന്ന് 2022 ഒക്ടോബർ 22 ന് കോടതി രണ്ട് പേരെയും വെറുതെ വിടുകയായിരുന്നു.

Story Highlights: Man Acquitted In Rape Case Seeks ₹ 10,000 Crore Damage For 2-Year Jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here