‘നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു പുതിയ ഉയരങ്ങൾ കീഴടക്കണം’ ദീപിക പദുകോണിന് പിറന്നാൾ ആശംസയുമായി ഷാരൂഖ് ഖാൻ

ബോളിവുഡ് താരം ദീപിക പദുകോണിന് പിറന്നാൾ ആശംസയുമായി ഷാരൂഖ് ഖാൻ. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇന്ന് ദീപിക തന്റെ 37ാം പിറന്നാളാണ് ആഘോഷിക്കുന്നത്. ഈ അവസരത്തിൽ ഷാരൂഖ് ഖാൻ നടിയെ കുറിച്ച് എഴുതിയ വാക്കുകളാണ് ശ്രദ്ധനേടുന്നത്. നിങ്ങളെ ഓർത്ത് എപ്പോഴും അഭിമാനിക്കുന്നു, നിങ്ങൾ പുതിയ ഉയരങ്ങൾ കീഴടക്കണമെന്ന് എപ്പോഴും ആശംസിക്കുന്നെന്ന് ഷാരൂഖ് ഖാൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.(shah rukh khan birthday wish to deepika padukone)
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
‘പ്രിയപ്പെട്ട ദീപികയോട് – സാധ്യമായ എല്ലാ വേഷങ്ങളിലും സ്‌ക്രീൻ സ്വന്തമാക്കാൻ നിങ്ങൾ എങ്ങനെ പരിണമിച്ചു! നിങ്ങളെ ഓർത്ത് എപ്പോഴും അഭിമാനിക്കുന്നു, നിങ്ങൾ പുതിയ ഉയരങ്ങൾ കീഴടക്കണമെന്ന് എപ്പോഴും ആശംസിക്കുന്നു… ജന്മദിനാശംസകൾ… ഒത്തിരി സ്നേഹം.. പത്താൻ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ജനുവരി 25-ന് തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു’, എന്നാണ് ഷാരൂഖ് ഖാൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം പഠാനിലെ ദീപികയുടെ ക്യാരക്ടർ പോസ്റ്ററും നടൻ പുറത്തുവിട്ടിട്ടുണ്ട്.
പഠാനിലെ ആദ്യ ഗാനം റിലീസ് ചെയ്തതോടെ ദീപിക ധരിച്ച ബിക്കിനിയുടെ നിറം ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുകയും ആയിരുന്നു. പിന്നാലെ ചിത്രം പ്രദർശിപ്പിക്കരുതെന്നും ബഹിഷ്കരിക്കണമെന്നുമുള്ള ആഹ്വാനങ്ങൾ ഉയർന്നു. 2023 ജനുവരി 25നാണ് പഠാൻ റിലീസിന് എത്തുക.
Story Highlights: shah rukh khan birthday wish to deepika padukone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here