Advertisement

ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളി; വി.ഡി സതീശൻ

January 5, 2023
Google News 2 minutes Read
VD Satheesan reaction on Chintha Jerome's salary

സംസ്ഥാനത്തിന്റെ ധന പ്രതിസന്ധിയ്ക്കിടെ യൂത്ത് കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. സർക്കാർ സമാനതകളില്ലാത്ത കടുത്ത ധന പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ യൂത്ത് കമ്മീഷൻ അധ്യക്ഷയായ സിപിഐഎമ്മിന്റെ നേതാവിൻ്റെ ശമ്പളം ഇരട്ടിയാക്കുകയും അതിന് മുൻകാല പ്രാബല്യം നൽകുകയും ചെയ്തതിലൂടെ സർക്കാർ എന്ത് സന്ദേശമാണ് നൽകുന്നത്. ( VD Satheesan reaction on Chintha Jerome’s salary ).

പാവങ്ങളുടെ സാമൂഹിക സുരക്ഷാ പെൻഷൻ പോലും നൽകാൻ കഴിയാത്തത്ര ഗുരുതരമായ ധന പ്രതിസന്ധിയ്ക്കിടെയാണ് അധാർമ്മികമായ ഈ നടപടി. എത്ര ലാഘവത്വത്തോടെയാണ് സർക്കാർ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതെന്നുള്ളത് ഇതിലൂടെ വ്യക്തമാവുകയാണ്. നികുതി പിരിവ് നടത്താതെയും ധൂർത്തടിച്ചും സർക്കാർ തന്നെ ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ ധന പ്രതിസന്ധി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

Read Also: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടിട്ടില്ല; ഇത്രയും വലിയ തുക കയ്യിൽ കിട്ടിയാൽ ദുരിതാശ്വാസ നിധിയിലേക്കാകും നൽകുക: ചിന്ത ജെറോം

തുടർ ഭരണം എന്തും ചെയ്യാനുള്ള ലൈസൻസല്ലെന്ന് സർക്കാരും സി.പി.ഐ.എമ്മും ഓർക്കണം. ജനാധിപത്യ വ്യവസ്ഥയിൽ യജമാനൻമാരായ ജനങ്ങളെ സർക്കാരും സി.പി.ഐ.എമ്മും വെല്ലുവിളിക്കുകയും പരിഹസിക്കുകയുമാണെന്നും വി.ഡി സതീശൻ ആരോപിച്ചു.

2018 മെയ് 26 നാണ് ശമ്പളം ഒരു ലക്ഷമാക്കിയുള്ള ചട്ടം വന്നതെന്ന് ചിന്ത ജെറോം പ്രതികരിച്ചു. 32 ലക്ഷം ലഭിക്കുമെന്നുള്ള വാർത്ത എന്ത് അടിസ്ഥാനത്തിൽ ആണ് പുറത്തു വരുന്നത്. ചട്ടങ്ങൾ വരുന്നതിന് മുൻപ് വാങ്ങിയ അഡ്വാൻസ് ക്രമപ്പെടുത്തണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ഐക്യ രാഷ്ട്ര സഭയുടെ യോഗത്തിന് പോയതും സ്വന്തം ചെലവിലാണ്. കമ്മീഷൻ ചട്ടങ്ങൾ മറികടന്ന് ഒരു തുകയും വാങ്ങിയിട്ടില്ലെന്നും ചിന്ത ജെറോം വ്യക്തമാക്കി.

Story Highlights: VD Satheesan reaction on Chintha Jerome’s salary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here