Advertisement

വരുന്നു 4 തകർപ്പൻ വാട്ട്‌സ് ആപ്പ് ഫീച്ചറുകൾ

January 5, 2023
Google News 2 minutes Read
whatsapp introduces four new features

ഈ വർഷം വരാനിരിക്കുന്ന പുതിയ വാട്ട്‌സ് ആപ്പ് ഫീച്ചറുകളെ കുറിച്ചുള്ള റിപ്പോർട്ട് പുറത്ത്. വാട്ട്‌സ് ആപ്പ് കമ്യൂണിറ്റീസ്, അവതാർ, സെൽഫ് ചാറ്റ് ഫീച്ചർ, വ്യൂ വൺസ് ടെക്സ്റ്റ് എന്നിങ്ങനെ ഉപയോക്താക്കൾ കാത്തിരുന്ന ഒരുപിടി നല്ല ഫീച്ചറുകളാണ് വാട്ട്‌സ് ആപ്പ് അവതരിപ്പിക്കാൻ ഇരിക്കുന്നത്. ( whatsapp introduces four new features )

വാട്‌സ് ആപ്പ് കമ്യൂണിറ്റിയിൽ ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്ന ഫീച്ചറാണ് വരാനിരിക്കുന്നത്. കമ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ചെയ്യപ്പെട്ടാൽ ഗ്രൂപ്പിലെ ആർക്കെല്ലാം തങ്ങളെ വാട്ട്‌സ് ആപ്പ് കോൾ ചെയ്യാൻ സാധിക്കുമെന്ന് നിയന്ത്രിക്കാനുള്ള അധികാരം ഉപയോക്താവിന് നൽകുന്നതാണ് ഫീച്ചർ.

മറ്റൊന്ന് ബുക്ക്മാർക്ക് ഫീച്ചറാണ്. ഡിസപ്പിയറിംഗ് മെസേജുകളിൽ ബുക്ക്മാർക്ക് ഫഈച്ചർ ഓൺ ചെയ്താൽ ഇവ ചാറ്റിൽ നിന്ന് പോകില്ല. ഇതിലൂടെ അനാവശ്യ മെസേജുകൾ ഡിസപ്പിയർ ആവുകയും, ബുക്ക്മാർക്ക് ചെയ്തിട്ടവ ചാറ്റിൽ സുരക്ഷിതമായി കിടക്കുകയും ചെയ്യും.

സന്ദേശങ്ങൾ തിയതി വച്ച് സർച്ച് ചെയ്ത് എടുക്കാൻ കഴിയുന്ന ഫീച്ചറാണ് മറ്റൊന്ന്. ഒപ്പം വ്യൂ വൺസ് ഫോട്ടോ പോലെ ടെക്‌സ്റ്റ് മെസേജും വ്യൂ വൺസ് ആകും.

Story Highlights: whatsapp introduces four new features

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here