പാർട്ടി വിട്ട് പോയവർ തിരിച്ചെത്തുന്നതിൽ സന്തോഷം, ഇനിയും തിരികെ വരും; കെ.സി വേണുഗോപാൽ

പാർട്ടി വിട്ട് പോയവർ തിരിച്ചെത്തുന്നതിൽ സന്തോഷമെന്ന് കെ സി വേണുഗോപാൽ. മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ്,മുൻ മന്ത്രി പീർസാദാ മുഹമ്മദ് സയ്യിദ്, മുൻ എംഎൽഎ ബൽവാൻ സിംഗ് അടക്കം 17 പേരാണ് തിരിച്ചെത്തിയത്. പോയവർ ഇനിയും തിരികെ വരും. ഭാരത് ജോഡോ യാത്ര കൂടുതൽ ആളുകളെ കോൺഗ്രസിലേക്ക് അടുപ്പിക്കുന്നു. സമാനമനസ്കരായ പാർട്ടികളും പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസിനൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട 17 പേരാണ് പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയത്. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
Read Also: ഗുലാം നബി ആസാദിനൊപ്പം കോൺഗ്രസ് വിട്ട നേതാക്കൾ തിരിച്ചെത്തുന്നു
ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കോൺഗ്രസ് വിട്ടതെന്ന് കശ്മീര്‍ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് പറഞ്ഞു. തെറ്റുകൾ ആർക്കും സംഭവിക്കാം. അത് തിരുത്തി തിരികെ വന്നു. പാർട്ടിയോടും ജനങ്ങളോടും മാപ്പെന്ന് മുൻ പിസിസി അധ്യക്ഷൻ പീർ സാദാ മുഹമ്മദ് സയ്യിദ് പറഞ്ഞു. ഭാരത് ജോഡോ യാത്ര പുത്തൻ പ്രതീക്ഷ നൽകുന്നുണ്ട്. ഭാരത് ജോഡോ യാത്രയ്ക്ക് കശ്മീരിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: 17 estranged Ghulam Nabi Azad loyalists return to Congress fold
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here