Advertisement

പോർച്ചുഗൽ സഹതാരത്തെ അൽ-നാസറിൽ എത്തിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ: റിപ്പോർട്ട്

January 6, 2023
Google News 2 minutes Read

തന്റെ പോർച്ചുഗൽ സഹതാരത്തെ അൽ-നാസറിൽ എത്തിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. പ്രതിരോധ താരം പെപ്പെയെ ടീമിൽ എത്തിക്കാനാണ് ശ്രമം. റൊണാൾഡോയും റിയാദ് ടീമും തമ്മിലുള്ള ആദ്യകാല സംഭാഷണങ്ങളിൽ പെപ്പെയുടെ പേര് നിറഞ്ഞു നിന്നിരുന്നതായി റിപ്പോർട്ട് അവകാശപ്പെടുന്നു.

നിലവില്‍ പോര്‍‌ച്ചുഗീസ് പ്രീമിയര്‍ ലീഗില്‍ പോര്‍ട്ടോക്ക് വേണ്ടിയാണ് പെപ്പെ പന്ത് തട്ടുന്നത്. പ്രൈമിറ ലിഗ ക്ലബ്ബിൽ എത്രകാലം വേണമെങ്കിലും കളിക്കാമെന്ന് പോർട്ടോ പ്രസിഡന്റ് ജോർജ് ന്യൂനോ പിന്റോ ഡാ കോസ്റ്റ പെപ്പെയോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബിൽ നിന്നുള്ള ഒരു ഓഫർ കാര്യങ്ങൾ മാറ്റിമറിച്ചേക്കാം. 2022ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ഇരുവരും അടുത്തിടെ പോർച്ചുഗലിനായി ഒരുമിച്ച് കളിച്ചിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പെപെയ്ക്കും മാഡ്രിഡിലെ അവരുടെ നാളുകളോളം പഴക്കമുള്ള സൗഹൃദമുണ്ട്. സാന്റിയാഗോ ബെർണബ്യൂവിൽ ഒരുമിച്ചുള്ള സമയത്ത് അവർ മൂന്ന് തവണ യുവേഫ ചാമ്പ്യൻസ് ലീഗും രണ്ട് തവണ ലാ ലിഗ കിരീടവും മൂന്ന് തവണ കോപ്പ ഡി റേയും നേടി. പരസ്യയിനത്തിലടക്കം 200 മില്യൺ ഡോളർ വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് അല്‍ നസര്‍ ക്ലബ്ബില്‍ ക്രിസ്ത്യാനോയുടെ കരാർ.

Story Highlights: Cristiano Ronaldo wants Portugal teammate to join him at Al-Nassr

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here