ബ്രൂവറിയിൽ നിന്നും ആറ് കെയ്സ് ബിയർ മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ബിയർ മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലക്കാട് സിവിൽ എക്‌സൈസ് ഓഫീസർ പി.ടി പ്രിജുവിനെയാണ് സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. ബ്രൂവറിയിൽ നിന്നും ആറ് കെയ്സ് ബിയർ മോഷ്ടിച്ചതിനാണ് നടപടി കൈക്കൊണ്ടത്. ഇന്റലിജൻസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഞ്ചിക്കോട് മേഖലയിലെ ബ്രൂവറിയിലെത്തി സംഭവം നടന്ന ദിവസം സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരന്റെ മൊഴിയെടുത്തിരുന്നു. ഇത്തരത്തിൽ വിശദമായ അന്വേഷണം നടത്തിയതിന് ശേഷമാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. ( Excise officer suspended for stealing beer from brewery ).
യൂണിഫോമിലുള്ള ഉദ്യോഗസ്ഥൻ പല തവണ നിർദേശിച്ചതിനെത്തുടർന്നാണ് ബിയർ കെയ്സുകൾ നൽകിയതെന്നാണ് സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരന്റെ മൊഴി. എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണന്റെ നിർദേശമനുസരിച്ച് സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിച്ചു. ബിയർ നിർമിക്കുന്ന സംസ്ഥാനത്തെ നാലു ബ്രൂവറികളിൽ, 24 മണിക്കൂറും പ്രവർത്തിക്കുന്നതിൽ നിന്നാണ് ഉദ്യോഗസ്ഥന്റെ ബിയർ മോഷണം.
പത്ത് ദിവസം മുൻപാണ് ഇയാൾ ബ്രൂവറിയിൽ ചുമതലയേറ്റത്. മദ്യ വിപണനത്തിൽ ക്രമക്കേടില്ലെന്ന് ഉറപ്പാക്കാൻ സ്ഥാപനത്തിൽ നിയമിക്കപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് ബിയർ കടത്തി സസ്പെൻഷനിലായിരിക്കുന്നത്. സ്ഥാപനത്തിൽ ഡ്യൂട്ടിക്ക് നേതൃത്വം നൽകുന്ന മുതിർന്ന ഉദ്യോഗസ്ഥർ കമ്മിഷണറുടെ യോഗത്തിനായി 2022 ഡിസംബർ 29ാം തീയതി തൃശൂരിൽ പോയ സമയം നോക്കിയായിരുന്നു ബിയർ മോഷണം.
Story Highlights: Excise officer suspended for stealing beer from brewery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here