‘എന്നാപ്പിന്നെ പിഎസ്എൽ മത്സരക്രമം കൂടി അറിയിക്കൂ’; ജയ് ഷായ്ക്കെതിരെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

ബിസിസിഐ ജനറൽ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റുമായ ജയ് ഷായ്ക്കെതിരെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. തങ്ങളോട് അറിയിക്കാതെയാണ് ജയ് ഷാ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ മത്സരങ്ങൾ തീരുമാനിച്ചത് എന്ന് പിസിബി ചെയർമാൻ നജാം സേഥി പറഞ്ഞു.
Read Also: ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിൽ; യുഎഇ ഏഷ്യാ കപ്പിനു വേദിയാവുമെന്ന് റിപ്പോർട്ട്
“2023-24 വർഷങ്ങളിലെ എസിസി മത്സരക്രമം ഏകപക്ഷീയമായി അറിയിച്ച ജയ് ഷായ്ക്ക് നന്ദി. പ്രത്യേകിച്ച് പാകിസ്താൻ ആതിഥ്യം വഹിക്കുന്ന 2023 ഏഷ്യാ കപ്പ്. എന്നാപ്പിന്നെ, 2023 പിഎസ്എലിൻ്റെ മത്സരക്രമം കൂടി അറിയിക്കൂ. പ്രതികരണം അഭിനന്ദാർഹമാണ്.”- സേഥി ട്വീറ്റ് ചെയ്തു.
എന്നാൽ നജാം സേഥിയുടെ ആരോപണങ്ങൾ എസിസി തള്ളി. ജയ് ഷാ പ്രഖ്യാപിച്ചതൊക്കെ ഡിസംബർ 13നു നടന്ന യോഗത്തിൽ അംഗീകരിച്ചതാണെന്ന് എസിസി വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഡിസംബർ 22ന് പാകിസ്താൻ ഉൾപ്പെടെ എല്ലാ ക്രിക്കറ്റ് ബോർഡുകൾക്കും ഇത് ഇ മെയിലായി അയച്ചതാണ്. ചില ബോർഡുകളിൽ നിന്ന് പ്രതികരണങ്ങൾ വന്നു. എന്നാൽ, പിസിബി പ്രതികരിച്ചിരുന്നില്ല എന്നും എസിസി പറയുന്നു.
ഈ വർഷത്തെ ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിൽ കളിക്കും. ഈ മാസം സെപ്തംബറിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇരു ടീമുകളും എ ഗ്രൂപ്പിൽ കളിക്കും. പാകിസ്താനാണ് ഏഷ്യാ കപ്പ് ആതിഥേയരെങ്കിലും ടൂർണമെൻ്റ് യുഎഇയിൽ നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
Read Also: രഞ്ജി ട്രോഫി: നിരാശപ്പെടുത്തി ബാറ്റർമാർ; ഗോവയ്ക്കെതിരെ കേരളത്തിന് തോൽവി
2023, 24 വർഷത്തെ ക്രിക്കറ്റ് കലണ്ടറാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റ് ജയ് ഷാ പുറത്തുവിട്ടത്. എ ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്താൻ എന്നീ ടീമുകൾക്കൊപ്പം പ്രീമിയർ കപ്പ് ജേതാക്കളായ ടീമും ഉൾപ്പെടും. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ. ആകെ 13 മത്സരങ്ങൾ ടൂർണമെൻ്റിലുണ്ടാവും. ശ്രീലങ്കയാണ് നിലവിലെ ജേതാക്കൾ.
Story Highlights: psl jay shah najam sethi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here