സ്ത്രീയുടെ മേൽ മൂത്രമൊഴിച്ച സംഭവം; ശങ്കർ മിശ്രയെ ജോലിയിൽ നിന്നും പുറത്താക്കി

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ച ആളെ ജോലിയിൽ നിന്നും പുറത്താക്കി. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘വെൽസ് ഫാർഗോ’ എന്ന സ്ഥാപനമാണ് മുംബൈ സ്വദേശി ശങ്കർ മിശ്രയെ പിരിച്ചുവിട്ടത്. 2022 നവംബർ 26-ന് നടന്ന സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി സ്വീകരിച്ചതെന്ന് കമ്പനി അറിയിച്ചു.
തങ്ങളുടെ ജീവനക്കാർ പ്രൊഫഷണൽ, വ്യക്തിഗത പെരുമാറ്റത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നവരാണ്. ശങ്കർ മിശ്രയുടെ പ്രവർത്തി അംഗീകരിക്കാൻ കഴിയില്ല. ഇയാളെ വെൽസ് ഫാർഗോയിൽ നിന്ന് പുറത്താക്കി. പ്രതിക്കെതിരെ നടക്കുന്ന അന്വേഷണത്തോട് സഹരിക്കുമെന്നും കമ്പനി പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ സാമ്പത്തിക സേവന സ്ഥാപനമായ വെൽസ് ഫാർഗോയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു മിശ്ര.
ഒളിവിൽ കഴിയുന്ന ശങ്കർ മിശ്രയ്ക്കായി ഡൽഹി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. നവംബര്‍ 26 നാണ് പ്രസ്തുത സംഭവം നടക്കുന്നത്. മദ്യലഹരിയില്‍ ആയിരുന്ന ശങ്കര്‍ മിശ്ര സഹയാത്രികയുടെ മേല്‍ മൂത്രമൊഴിക്കുകയായിരുന്നു. 26 ന് നടന്ന സംഭവത്തില്‍ ഡിസംബര്‍ 28 ന് മാത്രമാണ് എയര്‍ ഇന്ത്യ പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തില്‍ എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് നീതി ലഭിച്ചില്ല എന്ന് പരാതിക്കാരിയായ സ്ത്രീ പറഞ്ഞിരുന്നു.
Story Highlights: Shankar Mishra who peed on woman sacked by his company
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here