Advertisement

‘ശ്രദ്ധ വാക്കറുടെ മരണത്തിനു കാരണം ലിവ് ഇൻ റിലേഷൻഷിപ്പ്’; സുപ്രിം കോടതിയ്ക്ക് മുന്നിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യ മുന്നണി

January 6, 2023
Google News 1 minute Read

സുപ്രിം കോടതിയ്ക്ക് മുന്നിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യ മുന്നണി. ഡൽഹിയിൽ ശ്രദ്ധ വാക്കർ മരണപ്പെട്ടതിനു കാരണം ലിവ് ഇൻ റിലേഷൻഷിപ്പാണെന്ന് ഹിന്ദു ഐക്യ മുന്നണി ആരോപിച്ചു. ലിവ് ഇൻ റിലേഷൻഷിപ്പുകൾ ഇന്ത്യൻ സംസ്കാരത്തെ തകർക്കുമെന്നും ഇത്തരം കുറ്റകൃത്യങ്ങളുണ്ടാവാൻ കാരണം കോടതിയുടെ പുരോഗമന വിധികളാണെന്നും ഇവർ ആരോപിച്ചു.

രാജ്യത്ത് സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കാനും രജിസ്റ്റർ ചെയ്യാനും ആവശ്യപ്പെട്ടുള്ള ഹർജിയെ പ്രതിഷേധക്കാർ എതിർത്തു. വിവാഹമെന്നത് ഇന്ത്യൻ സംസ്കാരത്തിൽ പവിത്രമായ ബന്ധമാണ്. അതിനാൽ, സ്വവർഗ വിവാഹങ്ങൾ രാജ്യത്തെ തകർക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

ശ്രദ്ധ വാക്കറുടെ കൊലപാതകം തന്നിൽ സമ്മർദ്ദമുണ്ടാക്കിയെന്ന് നടി തുനിഷ ശർമയുടെ ആത്‌മഹത്യയിൽ പിടിയിലായ സഹതാരം ഷീസാൻ ഖാൻ പറഞ്ഞിരുന്നു. മതത്തിൻ്റെയും പ്രായത്തിൻ്റെയും അടിസ്ഥാനത്തിലാണ് ബ്രേക്കപ്പായത്. മുൻപും തുനിഷ ആത്‌മഹത്യക്ക് ശ്രമിച്ചിട്ടുണെന്നും ഷീസാൻ ഖാൻ പൊലീസിനു മൊഴിനൽകി. തുനിഷയുമായി ഷീസാൻ അടുപ്പത്തിലായിരുന്നു എന്നാണ് എഫ്ഐആർ. ബന്ധം തകർന്നതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് വാലിവ് പൊലീസ് ഷീസൻ മുഹമ്മദ് ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നടി തുനിഷ ശർമ്മ കഴിഞ്ഞ ദിവസമാണ് ടിവി സെറ്റിൽ തൂങ്ങി ആത്മഹത്യ ചെയ്തത്. സെറ്റിലെ മേക്കപ്പ് റൂമിലെ ശുചിമുറിയിൽ ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ പോയ 20 കാരി നടി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയിരുന്നില്ല. വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് തുനിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സെറ്റിലുണ്ടായിരുന്നവർ ഉടൻ തുനിഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Story Highlights: Shraddha Walkar murder live in relationships Hindu group

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here