Advertisement

നാലാം വയസിൽ ഡാൻസ് പഠിച്ചും പതിമൂന്നാം വയസിൽ ഡാൻസ് പഠിപ്പിച്ചും കുമാർ മാഷ്

January 6, 2023
1 minute Read

വശ്യസുന്ദരി ഇടുക്കിയുടെ മണ്ണിൽ നിന്നും കോഴിക്കോടിന്റെ ഖൽബിലേക്കെത്തിയ നടന സുന്ദരിമാരോടൊപ്പം ഒരു മാഷും ഉണ്ടായിരുന്നു. നാല് വയസ്സ് മുതൽ ഡാൻസ് പഠിച്ച് പതിമൂന്ന് വയസ്സ് മുതൽ ഡാൻസ് പഠിപ്പിക്കുന്ന കുമാർ മാഷ്.

അണ്ണാമല യൂണിവേഴ്സിറ്റിയിൽ നിന്നും എം.എഫ്.എ ഭരതനാട്യം പഠിച്ച, മോഹിനിയാട്ടവും കുച്ചിപ്പുടിയും കേരളനടനവും പഠിച്ച, നൃത്തം ജീവ വായുവായി കരുതുന്ന കുമാർ മാഷ്. കഴിഞ്ഞ പത്തു വർഷങ്ങളായി മാഷിന്റെ വിദ്യാർത്ഥികൾ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നു.

സംഘനൃത്ത വേദിയെ ആവേശത്തിലാക്കിയ കുമാരമംഗലം, കെ.എൻ.എം.എച്ച്.എസ്.എസിലെ മിടുക്കികളുമായാണ് ഇത്തവണ മാഷ് എത്തിയത്.

Story Highlights: Special Story on Kumar Mash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top