സൗദി അറേബ്യയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു

സൗദി അറേബ്യയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. സ്വകാര്യ ബസിനാണ് തീപിടിച്ചത്. ബസിന്റെ പിൻഭാഗത്തെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. യാത്രക്കാരിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു. ട്രാഫിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും കനത്ത മഴയുടെ അന്തരീക്ഷത്തിൽ യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.(bus fire while traveling with passengers in saudi arabia)
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
തീ ആളിപ്പടരുന്നതിന് മുമ്പ് യാത്രക്കാർക്ക് ബസിൽനിന്ന് ഇറങ്ങാൻ സാധിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. റിയാദിൽനിന്ന് 500 കിലോമീറ്റർ അകലെ അഫീഫ്-ദറ ഇയ റോഡിൽ വ്യാഴാഴ്ച രാത്രി 40 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്നു ബസ്. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തി തീ അണച്ചു.
Story Highlights: bus fire while traveling with passengers in saudi arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here