ശിഷ്യന്മാർ 150; എല്ലാ ടീമിനുമൊപ്പം ഓടിയെത്തി തമ്പിയാശാൻ

ഒന്നല്ല, രണ്ടല്ല, 150 ശിഷ്യന്മാരുമായി കലോത്സവത്തിനെത്തിയ ഒരു അധ്യാപകനുണ്ട്. എറണാകുളം ഗോതുരുത്തിൽ ജനിച്ച തമ്പിയാശാന് പ്രാണനോളം പ്രിയപ്പെട്ടതാണ് ചവിട്ടുനാടകം. മത്സരത്തിനെത്തിയ ഭൂരിഭാഗം ടീമിനെയും പരിശീലിപ്പിച്ചിരിക്കുന്നത് തമ്പിയാശാനാണ്. ( chavittunadakam teacher thampi has 150 students )
ഗോതുരിത്തിലെ പരമ്പരാഗത ചവിട്ടുനാടക കലാകാരനാണ് തമ്പി ആശാൻ. 15 ടീമുകളിലായി തന്റെ പ്രിയപ്പെട്ട ശിഷ്യർ പരസ്പരം ഏറ്റുമുട്ടുകയാണ്. ഓരോ ടീമിനും ആത്മവിശ്വാസവും നിർദേശവും നൽകി ഓടിപ്പായുകയാണ് അവരുടെ പ്രിയപ്പെട്ട അണ്ണാവി. ഒരുക്കൂട്ടർ വേദിയിലെത്തുമ്പോൾ അടുത്ത ടീമിനെ ഒരുക്കാനുള്ള തിരക്കിലാണ് തമ്പിയാശാൻ.
സ്‌കൂൾ തുറക്കുന്നതിനും മുൻപെ മേയ് മാസത്തിൽ തന്നെ നാടക പരിശീലനം ആരംഭിക്കും. കൂട്ടുകൂടിയും അഭിനയിച്ചും പാടിയുമൊക്കെ ആശാനും കുട്ടികളും ചങ്ങാതിമാരാകും. ജൂലിയസ് സീസർ, വിശുദ്ധ ഗീവർഗീസ്, ഫ്‌ലോറിഫസ് തുടങ്ങിയ കഥകളുമായി എ ഗ്രേഡിന്റെ തിളക്കത്തിലാണ് ആശാനും കുട്ടിക്കൂട്ടവും മടങ്ങുന്നത്.
Story Highlights: chavittunadakam teacher thampi has 150 students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here