ദഫ്മുട്ട് വിധി നിർണയത്തെ സംബന്ധിച്ച് തർക്കം; കുന്നംകുളം സബ്ജില്ലാ കലോത്സവത്തിൽ സംഘർഷം

കുന്നംകുളം സബ്ജില്ലാ കലോത്സവത്തിൽ സംഘർഷം. ദഫ്മുട്ട് വിധി നിർണയത്തെ സംബന്ധിച്ച് തർക്കമാണ് പൊലീസ് ലാത്തി വീശലിൽ കലാശിച്ചത്. പൊലീസ് ലാത്തി വീശിയതിനെ തുടർന്ന് ഒരു വിദ്യാർത്ഥിക്ക് സാരമായി പരുക്കേറ്റു. പത്തിലധികം വിദ്യാർഥികൾക്ക് പരുക്കേറ്റതായാണ് വിവരം. ( conflict in kunnamkulam sub district kalolsavam )
്അൽ അമീൻ സ്‌കൂളിലാണ് ദഫ്മുട്ട് മത്സരം നടന്നത്. വ്ട്ടപ്പാട്ട് മത്സരം നടന്ന അതേ വേദിയിൽ തന്നെയാണ് ദഫ്മുട്ട് മത്സരവും നടന്നത്. വട്ടപ്പാട്ടിലെ വിധി കർത്താക്കളുമായി ബന്ധപ്പെട്ട് ചെറിയ തർക്കമുണ്ടായിരുന്നു. പിന്നാലെ ദഫ്മുട്ട് മത്സരത്തിന്റെ ഫലം കൂടി വന്നതോടെ വിധിയിൽ അപാകത ഉണ്ടെന്ന് കാണിച്ച് ചെറുമനങ്ങാട് കോൺകോട് HSS സ്‌കൂളിലെ വിദ്യാർത്ഥികൾ വേദിയിൽ കയറി പ്രതിഷേധിക്കുകയായിരുന്നു.
വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മൈക്ക് ഉൾപ്പെടെ തട്ടിമറിച്ചിട്ടതോടെയാണ് പൊലീസ് ലാത്തി വീശിയത്. +2 വിദ്യാർത്ഥി റസലിനാണ് സാരമായി പരുക്കേറ്റത്. സംഘർഷത്തെ തുടർന്ന് സബ്ജില്ലാ കലോത്സവം തടസ്സപ്പെട്ടു.
Story Highlights: conflict in kunnamkulam sub district kalolsavam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here