Advertisement

ഒരു വർഷം മുമ്പ് നഷ്ടപ്പെട്ട ആഡംബര വാച്ച് കണ്ടെത്തി നൽകി ദുബായ് പൊലീസ്

January 7, 2023
Google News 2 minutes Read

ദുബായ് സന്ദർശനത്തിനിടെ നഷ്ടപ്പെട്ട 110,000 ദിർഹം വിലമതിക്കുന്ന ആഡംബര വാച്ച് തിരികെ ലഭിക്കുമെന്ന് കിർഗിസ് വിനോദസഞ്ചാരി ഒരിക്കലും കരുതിയിരുന്നില്ല. പൊലീസിലെ വിശ്വാസക്കുറവല്ല, മറിച്ച് ഇതിന് മറ്റൊരു കാരണമുണ്ട്. വാച്ച് നഷ്ട്ടമായ വിവരം യുവതി പൊലീസിൽ അറിയിച്ചിരുന്നില്ല. ഇപ്പോഴിതാ നഷ്ടപ്പെട്ട ആഡംബര വാച്ച് കണ്ടെത്തി ദുബായിലേക്ക് മടങ്ങിയെത്തിയ വനിതയെ ഞെട്ടിച്ചിരിക്കുകയാണ് പൊലീസ്.

ദുബായ് പൊലീസിന്റെ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഡിപ്പാർട്ട്‌മെന്റാണ് വാച്ച് കണ്ടെത്തി തിരികെ നൽകിയത്. തൻ്റെ മുൻ സന്ദർശന വേളയിൽ വനിത താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു വാച്ച് ഉണ്ടായിരുന്നതെന്ന് ദുബായ് പൊലീസിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. ഹോട്ടൽ അധികൃതരാണ് വാച്ച് കൈമാറിയതെന്നും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ മേജർ ജനറൽ ജമാൽ സലേം അൽ ജല്ലാഫ് പറഞ്ഞു.

ഹോട്ടൽ രജിസ്ട്രേഷനിൽ യുവതി നൽകിയിരുന്നത് ഒരു ട്രാവൽ ഏജൻസിയുടെ നമ്പർ ആയിരുന്നു. അതിൽ അവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. കൂടുതൽ അന്വേഷണത്തിൽ യുവതിയുടെ കോൺടാക്റ്റ് വിവരങ്ങൾ ലഭിച്ചു. ഫോൺ നമ്പറിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയും ബന്ധപ്പെടാൻ ശ്രമിച്ചതായും പിന്നീട് ദുബായ് പൊലീസ് വാച്ച് സൂക്ഷിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

തന്റെ വിലയേറിയ വാച്ച് തിരികെ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ദുബായ് പൊലീസിനോട് പറഞ്ഞറിയിക്കാൻ കഴിയാത്ത നന്ദിയുണ്ടെന്നും യുവതി പ്രതികരിച്ചു. മാതൃരാജ്യത്തേക്കുള്ള മടക്ക യാത്രയിൽ, വഴി മധ്യേയാണ് വാച്ച് കാണാനില്ലെന്ന് യുവതി ശ്രദ്ധിച്ചത്. ഇതേത്തുടർന്നാണ് ദുബായ് അധികൃതരെ അറിയിക്കാൻ സാധിക്കാതിരുന്നത്.

Story Highlights: Dubai Police surprise tourist with Dh110,000 watch she lost one year ago

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here