Advertisement

ശിഷ്യൻ പൊളിയാണ്, സാറ് മാസാണ്; കലോത്സവത്തിൽ തിളങ്ങി നിരഞ്ജൻ

January 7, 2023
Google News 2 minutes Read
Kerala school Kalolsavam Niranjan sunil kumar

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവസാന ദിവസം ഹൈസ്കൂൾ വിഭാഗം കേരള നടന മത്സരത്തിന്റെ ഫലം വന്നപ്പോൾ നിരഞ്ജന് ഹാട്രിക്ക് അടിച്ചു. പങ്കെടുത്ത മൂന്നു വിഭാഗങ്ങളിലും എ ഗ്രേഡോടുകൂടിയാണ് അവൻ എറണാകുളത്തേക്ക് മടങ്ങുക. ഹൈസ്കൂൾ വിഭാഗം ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും എ ഗ്രേഡ് നേടിയ നിരഞ്ജൻ ഏറെ ആത്മവിശ്വാസത്തോടെയാണ് ഇന്ന് കേരളനടനത്തിനിറങ്ങിയത്. മത്സര ഫലം അനുകൂലമായപ്പോൾ നിരഞ്ചന് തൃമധുരമാണ് കോഴിക്കോടിന്റെ മണ്ണിൽ നിന്നുള്ള നേട്ടം. ( Kerala school Kalolsavam Niranjan sunil kumar ).

നിരഞ്ജനോട് മത്സരത്തെപ്പറ്റി എന്ത് ചോദിച്ചാലും സാറ്, മാഷ് എന്നൊക്കെയാണ് മറുപടി. അങ്ങനെ നിരഞ്ജന്റെ സ്കൂളിലെ അധ്യാപകരെ കണ്ടപ്പോൾ അവർക്കും അവന്റെ മാഷെന്ന് പറയാനെ സമയമുള്ളു. നിരഞ്ജനെപ്പറ്റി അറിയാൻ അമ്മയോടും അച്ഛനോടും ചോദിച്ചപ്പോൾ അവർക്കും മറുപടി മറ്റൊന്നല്ല.

കഴിഞ്ഞ ഒമ്പതു സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും തന്റെ ശിഷ്യന്മാരുമായി സുനിൽകുമാർ എന്ന ഈ മാഷുണ്ട്. ഭരതനാട്യം, കുച്ചുപ്പുടി, കേരള നടനം , ഒപ്പന , വട്ടപ്പാട്ട് ,തിരുവാതിര അങ്ങനെ നീളുന്ന മത്സര ഇനങ്ങളിലായി നിരവധി വിദ്യാർത്ഥികളുടെ സുനിൽ സാർ, 2019 , 2020 വർഷങ്ങളിലെ ജെസി ഡാനിയൽ പുരസ്കാര ജേതാവുകൂടിയാണ്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

നിരഞ്ജന്റെ കണ്ണ് കണ്ട് അവനെ നൃത്തം പഠിപ്പിക്കാൻ ഉത്സാഹം കാണിച്ചതും രണ്ടാം ക്ലാസ് മുതൽ എട്ടുവർഷത്തോളമായി അവനെ പഠിപ്പിക്കുന്നതും സുനിൽകുമാർ മാഷാണ്. ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛൻ ഷാബുവിന് കടബാധ്യതകളും വീട്ടുവാടകയും അടക്കം പ്രയാസങ്ങൾ ഏറിവരുമ്പോഴും മകന്റെ നൃത്തത്തിനോടുള്ള ഇഷ്ടവും അവന്റെ പരിശ്രമവും കണ്ടില്ലെന്നു നടിക്കാനാവില്ലായിരുന്നു.

മാഷും അച്ഛനും ചേർന്ന് ജില്ല വരെയുള്ള മത്സര ചിലവുകൾ വഹിച്ചപ്പോൾ സംസ്ഥാന കലോത്സവത്തിനായുള്ള ചിലവുതുക കണ്ടെത്താൻ അവർക്കുമാത്രമായി കഴിയില്ലായിരുന്നു. ജില്ലയിൽ പങ്കെടുത്ത മൂന്നു മത്സരങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നിരഞ്ജൻ, നിരവധി സുമനസുകളുടെ സഹായം കൊണ്ടാണ് സംസ്ഥാന കലോത്സവത്തിലേക്കെത്തിയത്. മൂന്നു എ ഗ്രേഡുകളുമായി നിരഞ്ജൻ എറണാകുളത്തേക്ക് മടങ്ങുമ്പോൾ ഒരു നാടു മുഴുവൻ വലിയ സന്തോഷത്തിലാണ്. കാരണം ഇത് അവരുടെ കൂടി വിജയമാണ്.

Story Highlights: Kerala school Kalolsavam Niranjan sunil kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here