”ആകാശത്ത് വർണവസന്തം തീർക്കാനൊരുങ്ങി ഖത്തര്‍” ബലൂണ്‍ ഫെസ്റ്റിവല്‍; ഈ മാസം 19 മുതല്‍

മൂന്നാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ ഈ മാസം 19 മുതല്‍ 28 വരെ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 50ലേറെ വൈവിധ്യമാർന്ന ഹോട്ട് എയർ ബലൂണുകളാണ് പത്തുദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലില്‍ മാനത്ത് വർണവസന്തം തീര്‍ക്കുന്നത്. ആകാശത്തെ ബലൂണുകൾക്കൊപ്പം സംഗീതവും മറ്റു കലാപരിപാടികളുമായി ആഘോഷം പൊടിപാടിക്കും.(qatar ballon fest from jan 19 2023)
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
രാത്രിയിൽ ബലൂണുകളുടെ വിസ്മയക്കാഴ്ചകളും സന്ദർശകർക്ക് ഹരം പകരും. ഓള്‍ഡ് ദോഹ പോര്‍ട്ടിന് സമീപം നടക്കുന്ന ഫെസ്റ്റിവലില്‍ 50 കൂറ്റന്‍ ബലൂണുകളാണ് അണിനിരക്കുക. മ്യൂസിക് ബാൻഡുകൾ, ഡി.ജെകൾ, ഗായകർ എന്നിവരൊക്കെ ചേർന്ന് പത്തുദിവസവും പരിപാടികളുണ്ടാകും. സ്ട്രോബറി. സണ്‍ ഫ്ലവര്‍, പക്ഷി, ഹൃദയം തുടങ്ങി വിവിധ ആകൃതിയിലുള്ള കൂറ്റന്‍ ബലൂണുകളാണ് ഖത്തറിന്റെ ആകാശത്ത് വിസ്മയം തീര്‍ക്കാന്‍ കാത്തിരിക്കുന്നത്.
Story Highlights: qatar ballon fest from jan 19 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here