Advertisement

ശബരിമല സന്നിധാനത്തെ ഏറ്റവും അപകട സാധ്യത ഉള്ള ജോലി; പക്ഷേ ശമ്പളം തുച്ഛം

January 7, 2023
Google News 2 minutes Read
sabarimala most dangerous job

ശബരിമല സന്നിധാനത്തെ ഏറ്റവും അപകട സാധ്യത ഉള്ള ജോലിയാണ് കൊപ്രപ്പണി. ഭക്തർ എറിഞ്ഞുടക്കുന്ന നാളികേരം അതിനിടയിൽ നിന്ന് നീക്കം ചെയ്യുന്നതാണ് കൊപ്രപ്പണി എന്നുപറയുന്നത്. നിരന്തരം പരിക്കേൽക്കുന്ന ഈ ജോലിയുടെ ശമ്പളമാകട്ടെ 700 രൂപ മാത്രമാണ്. ( sabarimala most dangerous job )

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മല കയറിയെത്തുന്നവരെ രണ്ടായി തിരിക്കാം. ഒന്ന്, വിശ്വാസത്താൽ വൃതമെടുത്ത് ദർശനത്തിന് ഇരുമുടിയുമായി എത്തുന്നവർ. രണ്ട്, ഒരു നേരത്തെ ആഹാരം തേടി വരുന്നവർ. രണ്ടാമത്തെ വിഭാഗത്തിലുള്ള പറഞ്ഞ ചിലരുണ്ട്. ഇരുമുടിക്ക് പകരം ഹെൽമെറ്റുമായി മലകയറി വന്നവർ. തൂമ്പ പിടിച്ചവർ.

കൊപ്രപ്പണി എന്നാണ് ഇതിന് പറയുക. സന്നിധാനത്തിന് താഴെ ഭക്തർ എറിഞ്ഞുടക്കുന്ന നാളികേരം സംസ്‌കരിച്ചെടുക്കുന്നതിനായി തുരങ്കത്തിലേക്ക് മാറ്റുന്നതാണ് ഈ കൊപ്രപ്പണി.

ചിലപ്പോൾ ഭക്തരുടെ ഏറ് നേരിട്ട് ശരീരത്തിൽ കൊള്ളും. ചിലപ്പോൾ നാളികേരം കല്ലിൽ തട്ടി ചീളുകളായി തെറിച്ചു കൊള്ളും. മറ്റു ചിലപ്പോൾ ആ ചീളുകളിൽ തന്നെ ചിലത് ശരീരത്തിൽ തുളഞ്ഞുകയറും. ഇത്രയധികം അപായ സാധ്യതയുള്ള മറ്റൊരു ജോലി സന്നിധാനത്ത് ഒരുപക്ഷേ ഉണ്ടായിരിക്കില്ല. ഇത്രയേറെ ഏറ് കിട്ടുന്നതിന്റെ പ്രതിദിന ശമ്പളം 700 രൂപയാണ്.

‘എവിടെ നിന്നൊക്കെ ഏറ് കിട്ടുമെന്ന് അറിയില്ല. ജോലിയുടെ ഭാഗമായതുകൊണ്ട് ചെയ്യുന്നു’ ഒരു കൊപ്രപണിക്കാരൻ പറയുന്നു.

Story Highlights: sabarimala most dangerous job

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here