Advertisement

സംസാരിക്കുന്നതിനിടെ മൊബൈൽ പൊട്ടിത്തെറിച്ച് യുവാവിന് പരുക്ക്

January 7, 2023
Google News 2 minutes Read

ഉത്തർപ്രദേശിലെ അംറോഹയിൽ സംസാരിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കൈവിരലുകൾക്ക് പരുക്കേറ്റു. 4 മാസം മുമ്പ് 16,000 രൂപയ്ക്ക് വാങ്ങിയ ‘Realme 8’ മൊബൈലാണ് പൊട്ടിത്തെറിച്ചത്. കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പരുക്കേറ്റ യുവാവ് പറഞ്ഞു.

ഹിസാംപൂർ ഗ്രാമവാസിയായ ഹിമാൻഷു എന്ന് യുവാവിനാണ് പരുക്കേറ്റത്. ശനിയാഴ്‌ച രാവിലെ 11 മണിയോടെ ഫോണിൽ സംസാരിക്കവേ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. യുവാവിൻ്റെ കൈവിരലുകൾക്ക് പരുക്കുണ്ട്. താൻ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു എന്ന് യുവാവ് ഫേസ്ബുക്കിൽ കുറിച്ചു.
ഫോണിൻ്റെ ഫോട്ടോയും യുവാവ് പങ്കുവച്ചിട്ടുണ്ട്.

Story Highlights: UP man hurt after his mobile phone explodes in hand while talking

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here