Advertisement

രാജ്യത്തെ 22 സംസ്ഥാനങ്ങളിലും നിക്ഷേപമുണ്ട്; ഇവിടെയെല്ലാം ബിജെപിയല്ല ഭരിക്കുന്നത്; ഗൗതം അദാനി

January 7, 2023
Google News 3 minutes Read

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പരമാവധി നിക്ഷേപം നടത്താനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് ഗൗതം അദാനി. രാജ്യത്തെ 22 സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് പ്രവർത്തിക്കുന്നു. ഈ സംസ്ഥാനങ്ങളെല്ലാം ഭരിക്കുന്നത് ബിജെപിയല്ല. ഒരു സംസ്ഥാന സർക്കാരുമായും അദാനി ഗ്രൂപ്പിന് പ്രശ്‌നങ്ങളില്ല.(We Do Business In 22 States, Not All Are With BJP: Gautam Adani)

കേരളത്തിൽ പോലും പ്രവർത്തിക്കുന്നുണ്ട്. മമതയുടെ പശ്ചിമ ബംഗാളിലും നവീൻ പട്‌നായ്‌ക്കിന്റെ ഒഡിഷയിലും അദാനി ഗ്രൂപ്പിന് നിക്ഷേപമുണ്ട്. ജഗൻ മോഹൻ റെഡ്ഡിയുടെയും കെസിആറിന്റെയും സംസ്ഥാനങ്ങളിലും അദാനി ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന് ഗൗതം അദാനി പറഞ്ഞു. വിജയത്തിലേക്കുള്ള സൂത്രവഴി കഠിനാധ്വാനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് വ്യക്തിപരമായി ഒരു സഹായവും നേടാൻ ആർക്കും ഒരിക്കലും കഴിയില്ല. ദേശീയ താത്പര്യത്തിനനുസരിച്ചുള്ള നയങ്ങളെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാനാകും. അദാനി ഗ്രൂപ്പിന് വേണ്ടി മാത്രമുള്ളതാകില്ലെന്നും ഗൗതം അദാനി വിശദീകരിച്ചു.

രാജീവ് ഗാന്ധി സർക്കാർ മുതൽ ഇന്ന് വരെയുള്ള മോദി സർക്കാർ വരെ അദാനി ഗ്രൂപ്പിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. വ്യവസായ ജീവിതത്തിൽ സംഭവിച്ച പ്രധാന മൂന്ന് വഴിത്തിരിവുകൾ നടന്നത് 1985 (രാജീവ് ഗാന്ധി സർക്കാർ), 1991 (പി.വി നരസിംഹറാവു, മൻമോഹൻ സിംഗ് സർക്കാർ) എന്നീ വർഷങ്ങളിലും മോദി ഗുജറാത്ത് ഭരിച്ച 12 വർഷക്കാലയളവിലുമാണെന്നും ഗൗദം അദാനി പറഞ്ഞു.

Story Highlights: We Do Business In 22 States, Not All Are With BJP: Gautam Adani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here