പണം കടം കൊടുത്തില്ല, മദ്യലഹരിയിൽ ബന്ധുവിന്റെ തലയിൽ പാറക്കല്ലുകൊണ്ടിടിച്ച് പരുക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
പണം കടം കൊടുക്കാത്തതിന് ബന്ധുവായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് സംഭവം. കിളിമാനൂർ പാപ്പാല സ്വദേശി അനീഷ് (29) ആണ് അറസ്റ്റിലായത്. പണം കടം ചോദിച്ചിട്ടും കൊടുക്കാത്തതിന്റെ പേരിൽ അനീഷിന്റെ ബന്ധുവായ പാപ്പാല സ്വദേശി മനുവിനെയാണ് (30) മർദ്ദിച്ചു കൊല്ലാൻ ശ്രമിച്ചത്. ( 29 year old man attacked cousin under the influence of alcohol ).
Read Also:ബൈക്കിൽ കയറാൻ വിസമ്മതിച്ച യുവതിയെ ഹെൽമറ്റ് കൊണ്ട് ആക്രമിച്ച് യുവാവ് | VIDEO
ബന്ധുക്കളായ ഇരുവരും മദ്യപിച്ച ശേഷം പണത്തെ ചൊല്ലി തർക്കം ആരംഭിക്കുകയായിരുന്നു. തർക്കം അടിപിടിയിൽ കലാശിച്ചതോടെ അനീഷ് പാറക്കല്ലെടുത്ത് മനുവിന്റെ തലയ്ക്ക് ശക്തമായി അടിക്കുകയുമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മനു ആശുപത്രിയിൽ ചികിത്സയിലാണ് . റൂറൽ ജില്ലാ പൊലീസ് മേധാവി ഡി.ശി ൽപ്പയുടെ നിർദ്ദേശപ്രകാരമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ ഡി വൈ.എസ്.പി ജി. ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് ഇൻസ്പെക്ടർ സനൂജ്, സബ് ഇൻസ്പെക്ടർ വിജിത്ത് കെ. നായർ , എ.എസ്ഐ താഹിറുദ്ദീൻ എസ്. സി. പി സുനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അനീഷിനെ റിമാൻഡ് ചെയ്തു.
Story Highlights: 29 year old man attacked cousin under the influence of alcohol
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here