ബൈക്കിൽ കയറാൻ വിസമ്മതിച്ച യുവതിയെ ഹെൽമറ്റ് കൊണ്ട് ആക്രമിച്ച് യുവാവ് | VIDEO
മദ്യപിച്ചെത്തിയ ബൈക്ക് യാത്രികൻ യുവതിയെ ഹെൽമറ്റ് ഉപയോഗിച്ച് മാരകമായി ആക്രമിച്ചു. ബലമായി ബൈക്കിൽ ഇരുത്താൻ ശ്രമിച്ചപ്പോൾ പ്രതിഷേധിച്ചതിനാണ് മർദ്ദനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും മദ്യലഹരിയിലായിരുന്നുവെന്നും ആരോപണമുണ്ട്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം.
ഗുരുഗ്രാമിലെ ബൽദേവ് നഗറിലാണ് പെൺകുട്ടി ക്രൂര മർദ്ദനത്തിന് ഇരയായത്. വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നതെന്നാണ് വിവരം. പെൺകുട്ടി ഓട്ടോയിൽ വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ മദ്യപിച്ചെത്തിയ കമൽ എന്ന യുവാവ് പെൺകുട്ടിയെ കയറി പിടിക്കുകയും ബൈക്കിൽ ഇരിക്കാൻ നിർബന്ധിക്കുകയും ചെയ്തു.
#WATCH | Haryana: CCTV footage of a man named Kamal hitting a woman with his helmet after she refused to ride on his bike. pic.twitter.com/Az3MWRKKWo
— ANI (@ANI) January 6, 2023
പെൺകുട്ടി പ്രതിഷേധിച്ചപ്പോൾ പ്രതി ഹെൽമറ്റ് ഉപയോഗിച്ച് മാരകമായി ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഉദ്യോഗസ്ഥർ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ഇരയുടെ സഹോദരിയോടും മറ്റുള്ളവരോടും പൊലീസ് മോശമായി പെരുമാറിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എ.സി.പി മനോജ് കെ പറഞ്ഞു.
Story Highlights: Man hits woman with helmet on camera. She refused to ride with him on bike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here