ഫെയ്സ്ബുക്കിലൂടെ മെസേജ് അയച്ച് പരിചയപ്പെട്ട യുവതിയിൽ നിന്ന് എട്ടര ലക്ഷം കവർന്ന മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയിൽ നിന്ന് പണം തട്ടിയയാൾ അറസ്റ്റിൽ. പാലക്കാടാണ് സംഭവം. പുതുശ്ശേരി കുരുടിക്കാട് സ്വദേശിനിയിൽ നിന്ന് 8,55,500 രൂപ തട്ടിയെടുത്ത മഹാരാഷ്ട്ര ജി.ടി.ബി നഗറിലെ ദിപേഷ് സന്തോഷ് മാസാനിയെയാണ് കസബ പൊലീസ് മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കേസിനാസ്പദമായ സംഭവം നടന്നത് 2021 ആഗസ്റ്റിലാണ്.
Read Also: പണം കടം കൊടുത്തില്ല, മദ്യലഹരിയിൽ ബന്ധുവിന്റെ തലയിൽ പാറക്കല്ലുകൊണ്ടിടിച്ച് പരുക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
ഫെയ്സ്ബുക്കിലൂടെ പ്രതി യുവതിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരുന്നുവെങ്കിലും ആദ്യമൊന്നും അവർ സ്വീകരിച്ചില്ലിരുന്നില്ല. പിന്നീട് സ്ഥിരമായി ചാറ്റ് ചെയ്ത് യുവതിയെ പ്രതി വലയിൽ വീഴ്ത്തുകയായിരുന്നു. യുവതിയെ കാണാൻ വരുന്നുണ്ടെന്നും അതിന് മുമ്പായി വിലപിടിപ്പുള്ള സമ്മാനം അയച്ചിട്ടുണ്ടെന്നും പറഞ്ഞാണ് പറ്റിച്ചത്. കസ്റ്റംസിന്റെ കൈയിൽ നിന്ന് അത് നേരിട്ട് വാങ്ങണമെന്ന് പറഞ്ഞ പ്രതി അതിനായി പണം അടക്കാൻ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.
കോടികൾ വിലമതിപ്പുള്ള സമ്മാനമാണെന്ന് പറഞ്ഞതോടെ യുവതി കെണിയിൽ അകപ്പെടുകയായിരുന്നു. യുവാവിന്റെ ആവശ്യപ്രകാരം രണ്ട് അക്കൗണ്ടുകളിലേക്ക് നാല് തവണകളായി യുവതി 8,55,500 രൂപയാണ് അയച്ചത്. പണം കൈയിൽ കിട്ടിയ ഉടൻ തന്നെ പ്രതി മുങ്ങുകയായിരുന്നു. ഇതോടെയാണ് താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് യുവതിക്ക് മനസിലായത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയതും
മുബൈയിൽ പോയി പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
Story Highlights: facebook contact man arrested for stealing 8.5 lakhs from woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here