Advertisement

ഡിജിറ്റല്‍ സര്‍വകലാശാല വികസിപ്പിച്ച ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിന് ഡിജിറ്റല്‍ ഇന്ത്യ പുരസ്‌കാരം

January 8, 2023
Google News 3 minutes Read

ഡിജിറ്റല്‍ ഇന്ത്യ പ്ലാറ്റിനം ഐക്കോണ്‍ അവാര്‍ഡ് കരസ്ഥമാക്കി കേരള ഡിജിറ്റല്‍ സര്‍വകലാശാല (ഡിയുകെ). സര്‍വകലാശാല വികസിപ്പിച്ച ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (ഡിഡബ്ലിയുഎംഎസ്) ആണ് പുരസ്‌കാരത്തിന് അര്‍ഹമായത്. സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഇന്നൊവേഷന്‍ ആന്‍ഡ് പ്രൊഡക്ട് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ആര്‍. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് സിസ്റ്റം വികസിപ്പിച്ചെടുത്തത്. (kerala digital university got digital india platinum icon award)

ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ആര്‍ അജിത്കുമാര്‍, കഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ.പി.വി. ഉണ്ണികൃഷ്ണന്‍, കേരള നോളജ് ഇക്കണോമി മിഷന്‍ മാനേജര്‍ റിയാസ് പിഎം എന്നിവര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെഡിസ്‌ക്) സംരംഭമായ കേരള നോളജ് ഇക്കണോമി മിഷന് വേണ്ടി വിജ്ഞാനാധിഷ്ഠിത ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതില്‍ എല്ലാ പങ്കാളികളെയും ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ് ഡിഡബ്ല്യുഎംഎസ്.

Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

വിജ്ഞാനത്തെ വിലയിരുത്താനും അഭിമുഖത്തിനും വ്യക്തിത്വ വികാസത്തിനും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം പരിശോധിക്കുന്നതിനും കരിയര്‍ കൗണ്‍സിലിങിനുമെല്ലാം ഈ പ്ലാറ്റ്‌ഫോം സഹായകമാകും. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വികസിപ്പിച്ച മൊബൈല്‍ ആപ്പായ ഡിഡബ്ല്യുഎംഎസ് കണക്ട് ഈ മുഴുവന്‍ സേവനങ്ങളും ഒരു ആപ്പിലേക്ക് സമന്വയിപ്പിക്കുന്നു. ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴി 9.62 ലക്ഷം ആളുകള്‍ ശരാശരി 4.02 റേറ്റിംഗുള്ള ഡിഡബ്ല്യുഎംഎസ് കണക്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇതുവരെ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും സര്‍വകലാശാല പറയുന്നു. മള്‍ട്ടിലേയേര്‍ഡ് ആര്‍ക്കിടെക്ചറുള്ള പ്ലാറ്റ്‌ഫോമുകളുടെ ഒരു പ്ലാറ്റ്‌ഫോമാണ് ഡി ഡബ്ലിയു എം എസ് എന്ന് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരള വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരള ടീം സൃഷ്ടിച്ച പ്ലാറ്റ്‌ഫോം കേരള സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഒരു പ്രധാന പങ്കുവഹിക്കും. തൊഴിലന്വേഷകര്‍ക്ക് പരിശീലനം നല്‍കാന്‍ ഡിഡബ്ലിയുഎംഎസ് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: kerala digital university got digital india platinum icon award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here