ജാര്‍ഖണ്ഡിലെ പച്ചക്കറി മാര്‍ക്കറ്റില്‍ സ്‌ഫോടനം; നാല് പേര്‍ക്ക് പരുക്ക്

ജാര്‍ഖണ്ഡിലെ പച്ചക്കറി മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരുക്ക്. ധന്‍ബാദിലെ പച്ചക്കറി മാര്‍ക്കറ്റിലാണ് സ്‌ഫോടനം ഉണ്ടായത്. പച്ചക്കറി വാങ്ങാന്‍ എത്തിയ ഒരാളുടെ സ്‌കൂട്ടറില്‍ വച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവസ്ഥലം പോലീസ് സീല്‍ ചെയ്തു. (Man carries bomb to vegetable market in Jharkhand’s Dhanbad)
മൂന്ന് പച്ചക്കറി വില്‍പ്പനക്കാരും മാര്‍ക്കെറ്റിലെത്തിയ മറ്റൊരാളും പരുക്കേറ്റ് ചികിത്സയിലാണ്. ഷഹീദ് നിര്‍മല്‍ മഹാതോ ആശുപത്രിയിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനകളും ഏറ്റെടുത്തിട്ടില്ല. ബോംബ് എവിടെ നിന്ന് വന്നു എന്നതുള്‍പ്പെടെ പൊലീസ് അന്വേഷിച്ചുവരികയാണ്.
Story Highlights: Man carries bomb to vegetable market in Jharkhand’s Dhanbad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here