Advertisement

അതിശൈത്യം, ആലിപ്പഴ വര്‍ഷം; സൗദിയില്‍ ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്

January 8, 2023
Google News 3 minutes Read

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവും ഇടിയോടു കൂടിയ ശക്തമായ മഴയും അനുഭവപ്പെടുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി. (Rains to continue on most of Saudi regions until Tuesday)

സൗദിയുടെ വിവിധ പ്രവിശ്യകളില്‍ കഴിഞ്ഞ ആഴ്ച കനത്ത മഴ ലഭിച്ചിരുന്നു. രണ്ട് ദിവസത്തെ ഇടവേളക്കു ശേഷം നാളെ മുതല്‍ ചൊവ്വാഴ്ച വരെ വീണ്ടും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി അറിയിച്ചു.

മക്ക, മദീന, വടക്കന്‍ അതിര്‍ത്തി, അല്‍ജൗഫ്, തബൂക്ക്, ഹായില്‍, അല്‍ഖാസിം, അല്‍ഷര്‍ഖിയ, റിയാദ്, അല്‍ബഹ എന്നിവിടങ്ങളില്‍ സാമാന്യം ശക്തമായ മഴ ലഭിക്കും.

Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

ആലിപ്പഴം, പൊടിപടലം നറഞ്ഞ അന്തരീക്ഷം, ദൂരക്കാഴ്ച കുറയുക എന്നിവ അനുഭവപ്പെടുമെന്നും അല്‍ഖഹ്താനി പറഞ്ഞു. ജബല്‍ അല്‍ലൗസ്, അല്‍ഖാന്‍, അല്‍ ദഹാര്‍ എന്നീ പര്‍വതങ്ങള്‍ ഉള്‍പ്പെടെ തബൂക്ക് മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞ് വീഴാന്‍ സാധ്യതയുണ്ട്.

രാജ്യത്തെ പല സ്ഥലങ്ങളിലും അതിശൈത്യം തുടരുകയാണ്. തുറൈഫില്‍ ഇന്നലെ ഏറ്റവും കുറഞ്ഞ താപനില 2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. അല്‍ഖുറയ്യാത്തിലും അറാറിലും 3 ഡിഗ്രി സെല്‍ഷ്യസാണ് അന്തരീക്ഷ താപനില.

Story Highlights: Rains to continue on most of Saudi regions until Tuesday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here