Advertisement

അൽ ഷുഹുബിലേക്കുള്ള റോഡിൽ പാറക്കല്ല് വീണ് ഗതാഗതം സ്തംഭിച്ചു

January 9, 2023
Google News 2 minutes Read
Falling rocks block the road to Al Suhub

ഷാർജയിലെ ഖോർഫക്കാനിലെ അൽ ഷുഹുബിലേക്കുള്ള റോഡിൽ പാറക്കല്ല് വീണ് ഗതാഗതം സ്തംഭിച്ചു. റോഡിന് കുറുകെ വീണ പാറക്കല്ലുകൾ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് നിലവിൽ അധികൃതർ. ( Falling rocks block the road to Al Suhub )

പ്രദേശത്തെ യാത്രക്കാരും സഞ്ചാരികളും സുരക്ഷിതരാണെന്നും ആർക്കും പരുക്കുകൾ സംഭവിച്ചിട്ടില്ലെന്നും ഷാർജ പൊലീസ് അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം ചെയ്യുകയെന്നും, റോഡ് തുറന്നുകൊടുക്കും വരെ യാത്രാസൗകര്യം ഉറപ്പാക്കുമെന്നും ഷാർജ സിവിൽ ഡിഫൻസ് ജനറൽ കേണൽ സമി ഖമിസ് അൽ നഖ്ബി അറിയിച്ചു.

Story Highlights: Falling rocks block the road to Al Suhub

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here