Advertisement

കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടാന്‍ ഉത്തരവ്

January 9, 2023
Google News 2 minutes Read

കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് തിങ്കളാഴ്ച മുതല്‍ ജനുവരി 15 വരെ അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് ഉത്തരവ് ബാധകമല്ല. (KR Narayanan Institute ordered to remain closed till January 15)

ജാതി വിവേചനം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥി സമരം നടന്നുവരികയാണ്. സമരത്തെത്തുടര്‍ന്നുള്ള ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി കോളജ് ഇന്ന് വരെ അടച്ചിടാന്‍ മുന്‍പ് തീരുമാനിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ സമരം തുടരുമെന്ന നിലപാടില്‍ ഉറച്ചതോടെയാണ് 15 വരെ കോളജ് അടച്ചിടാന്‍ കളക്ടര്‍ ഉത്തരവിട്ടത്.

കോളജില്‍ അന്വേഷണ കമ്മീഷന്‍ വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കുകയും ജാതി സംവരണം അട്ടിമറിച്ചതിന്റെ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ക്യാംപസില്‍ എത്തി വിദ്യാര്‍ത്ഥികളുടെ മൊഴി എടുത്തിരുന്നു.

Story Highlights: KR Narayanan Institute ordered to remain closed till January 15

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here