മാനേജ്മെന്റ് അക്കൗണ്ടിംഗ് – ഫിനാൻഷ്യൽ മാനേജ്മെന്റ് മേഘലയിൽ ലോകോത്തര നിലവാരമുള്ള ഒരു അമേരിക്കൻ സർട്ടിഫിക്കേഷൻ ആഗ്രഹിക്കുന്നവർക്ക് സ്വർണാവസരം

മാനേജ്മെന്റ് അക്കൗണ്ടിംഗ് – ഫിനാൻഷ്യൽ മാനേജ്മെന്റ് മേഘലയിൽ ലോകോത്തര നിലവാരമുള്ള ഒരു അമേരിക്കൻ സർട്ടിഫിക്കേഷൻ ആഗ്രഹിക്കുന്നവർ ആണോ നിങ്ങൾ ? നിങ്ങൾക്കായുള്ള ഏറ്റവും മികച്ച അവസരമാണ് സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് -യുഎസ്എ അഥവാ CMA USA. ആഗോള തലത്തിൽ അംഗീകാരമുള്ള ഈ സർട്ടിഫിക്കേഷൻ വഴി നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ സാധിക്കുന്നു. വളരെ ചുരുങ്ങിയ കാലയളവിൽ നിങ്ങൾക്ക് ഒരു ഇന്റർനാഷണൽ സർട്ടിഫിക്കേഷൻ കരസ്ഥമാക്കാൻ സാധിക്കും. ( logic school of management accounting course )
150- ൽ അധികം രാജ്യങ്ങളിൽ അംഗീകാരം ഉള്ള ഈ കോഴ്സിലൂടെ നിങ്ങൾക്ക് ഫിനാൻസ് അക്കൗണ്ടിംഗ് രംഗത്ത് നിരവധി ജോലി സാധ്യതകൾ ലഭിക്കും. വികസിത രാജ്യങ്ങളിൽ ഒന്നായ അമേരിക്കയിലെ 100 വർഷത്തിലധികമായി നിലനിൽക്കുന്ന അക്കൗണ്ടിംഗ് പ്രൊഫഷണൽ ബോർഡ് ആയ Institute of Management Accounts – USA( IMA – USA) ആണ് ഈ കോഴ്സ് ലഭ്യമാകുന്നത്. കോസ്റ്റ് അക്കൗണ്ടന്റ്, മാനേജ്മെന്റ് അക്കൗണ്ടന്റ്, ഫിനാൻഷ്യൽ അനലിസ്റ്റ്, ബജറ്റ് അനലിസ്റ്റ്, ചീഫ് ഫിനാൻഷ്യൽ ഓഫിസർ, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ തുടങ്ങിയ തൊഴിലവസരങ്ങൾ ലഭ്യമാണ്. ശരാശരി ഒരു വർഷത്തിനുള്ളിൽ തന്നെ പൂർത്തിയാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
ഒരു വ്യക്തി CMA USA പൂർത്തീകരിക്കാൻ 2 പരീക്ഷകളാണ് പൂർത്തികരിക്കേണ്ടത്. വർഷത്തിൽ 3 തവണ പരീക്ഷ എഴുതാം. ജനുവരി-ഫെബ്രുവരി, മെയ്-ജൂൺ, സെപ്റ്റംബർ-ഒക്ടോബർ എന്നീ മാസങ്ങളിലാകും പരീക്ഷ. നെഗറ്റീവ് മാർക്ക് ഇല്ല എന്നതും പരീക്ഷയുടെ ഒരു പ്രത്യേകത ആണ്. ആഗോളതലത്തിൽ ഇതിന്റെ വിജയശതമാനം ശരാശരി 40 % ആണ്. പരീക്ഷയ്ക്ക് കൂടുതലും MCQ ചോദ്യങ്ങൾ ആണ് വരുന്നത്. പരീക്ഷയ്ക്ക് പഠിക്കേണ്ട രണ്ട് പാഠഭാഗങ്ങൾ :
- പാർട്ട് 1- ഫിനാൻഷ്യൽ പ്ലാനിംഗ് അനലിറ്റിക്സ് പർഫോമൻസ് ആന്റ് കണ്ട്രോൾ
- പാർട്ട് 2- സ്ട്രാറ്റജിക്ക് ഫിനാൻഷ്യൽ മാനേജ്മെന്റ്
ഓരോ പാർട്ടിലും 6 സെക്ഷനുകൾ പഠിക്കാൻ ഉണ്ടായിരിക്കും. CMA USA പാസ് ആകാൻ ഒരു പാർട്ടിൽ 500 ൽ 360 മാർക്കാണ് വേണ്ടത്.

ഈ കോഴ്സ് ചെയ്യാൻ വേണ്ടിയുള്ള ഏറ്റവും കുറഞ്ഞ യോഗ്യത ബിരുദമാണ്. പക്ഷേ, + 2 കഴിഞ്ഞവർക്കും ഈ കോഴ്സിൽ പ്രവേശിക്കാം. രണ്ട് തരത്തിലാണ് CMA USA – മെമ്പർഷിപ്പ്. ഒന്ന് ഡിഗ്രീ / പിജി റെഗുലർ കോളജിൽ ചെയ്യുന്ന കുട്ടികൾക്ക് ആയി സ്റ്റുഡന്റ് മെമ്പർഷിപ്പ്. ഇതിൽ അവർക്ക് സ്കോളർഷിപ്പ് ലഭിക്കാനുള്ള അവസരവും ഉണ്ട്. രണ്ടാമത് പ്രൊഫെഷണൽ മെമ്പർഷിപ്പാണ്. വിദ്യാർത്ഥികൾ അല്ലാത്തവർക്ക് എടുക്കാവുന്ന മെമ്പർഷിപ്പ് ആണ്.
CMA പൂർത്തീകരിച്ച് അതിന്റെ സർട്ടിഫിക്കേഷൻ ലഭിക്കാൻ കുറച്ച് മാനദണ്ഡങ്ങൾ ഉണ്ട്.
- ഒരു ഡിഗ്രീ ഉണ്ടായിരിക്കണം.
- രണ്ടു പാർട്ട് പരീക്ഷകൾ പൂർത്തിയാക്കണം.
- 2 വർഷത്തെ പ്രവത്തിപരിചയം
ഈ 2 വർഷത്തെ പ്രവർത്തി പരിചയം ഫിനാൻസ് – അക്കൗണ്ടിംഗ് രംഗത്തെ ജോലിയിലെ പ്രവർത്തി പരിചയമാണ്.
സമൂഹത്തിൽ ഉയർന്ന നിലയും ഉയർന്ന വരുമാനവും നേടാൻ ഈ കോഴ്സിലൂടെ IMA – USA പ്ലാറ്റിനം പാർട്ണർ ആയ ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ് നിങ്ങൾക്ക് ഇതാ അവസരം ഒരുക്കുന്നു.
For More Details – https://youtu.be/_o_9hAlz1BA
Logic School of Management
9895818581,9995518581
Story Highlights: logic school of management accounting course
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here